ഒരു റേഷൻ കാർഡിൽ പേരുള്ള ഒരാളെ വേറൊരു റേഷൻ കാർഡിലേക്കു ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?ഏറെ ഉപകാരപ്രദം

ഒരു റേഷൻ കാർഡിൽ പേരുള്ള ഒരാളെ വേറൊരു റേഷൻ കാർഡിലേക്കു ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?ഏറെ ഉപകാരപ്രദംഒരു റേഷൻ കാർഡിൽ നിന്നും നമ്മുടെ പേരുകൾ വേറൊരു റേഷൻ കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ

എന്തെല്ലാം ചെയ്യണം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. റേഷൻ കാർഡിൽ പേരുള്ള ഒരാൾ ഒരു താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും വേറൊരു താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാറുമ്പോൾ ആണ് ട്രാൻസ്ഫർ ചെയ്യേണ്ടത്.
ഒരേ താലൂക്ക് സപ്ലൈ ഓഫീസിലേക്കാണ് പേര് മാറ്റുന്നതെങ്കിൽ സമ്മതപത്രം മാത്രം മതിയാകും. നാം വീടു വിറ്റ് വേറൊരു സ്ഥലത്തേക്ക് പോകുമ്പോഴും അതേപോലെ ഒരു വ്യക്തി വിവാഹംകഴിഞ്ഞ് വേറൊരു സ്ഥലത്ത് പോകുമ്പോഴും മറ്റും ഇതേ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇങ്ങനെയുള്ളവരുടെ ട്രാൻസ്ഫർ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇപ്പോഴായി എന്തു കാര്യത്തിനും റേഷൻകാർഡ് അത്രയ്ക്കും അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാകുന്നു. ആയതിനാൽ എവിടെയാണോ നമ്മൾ താമസിക്കാൻ പോകുന്നത് ആ താലൂക്ക് ഓഫീസിലേക്ക് നെയിം ട്രാൻസ്ഫർ ചെയ്യണം.
ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് ഈ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതിൻപ്രകാരം എല്ലാവരും ചെയ്തു നോക്കുക. പലരും എങ്ങനെയാണ് പേരുകൾ ട്രാൻസ്ഫർ ചെയ്യേണ്ടതെന്ന് അറിയാതെ ഇരിക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് ഈ ഒരു അറിവ് ഏറ്റവും ഗുണകരമായിരിക്കും. അതുപോലെതന്നെ ഈ അറിവ് ആവശ്യമുള്ളവരിലേക്കും കൂടി പകരുവാൻ ശ്രമിക്കുക

വീഡിയോ കാണുക 👇

Post a Comment

Previous Post Next Post

Advertisements