പലർക്കും ഇപ്പോഴും ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ എന്തിനാണ് ഉപയോഗിക്കുക..? എങ്ങനെയാണ് അതിലൂടെ ക്യാഷ് അയക്കുക..? എന്ന് അറിയില്ല. അറിയുന്നവരിൽ തന്നെ പലരും ഇത്തരം അപ്പുകളിലൂടെ ക്യാഷ് അയക്കാൻ ഭയക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നത്തെ ഈ ബ്ലോഗ്. നമ്മളിന്ന് ഗൂഗിൾ പേ എന്ന ആപ്പിലൂടെ എങ്ങനെയാണ് ക്യാഷ് അയക്കുക എന്നതാണ് ചർച്ച ചെയ്യുന്നത്. ഈ ആപ്പിലൂടെ ഓൺലൈനായി മറ്റുള്ളവർക്ക് ക്യാഷ് അയക്കാൻ സാധിക്കുന്നതാണ്. നമ്മുടെ കരണ്ട് ബില്ല്, ഫോൺ റീചാർജ്, ഇൻഷുറൻസ് പോലുള്ള ഒട്ടുമിക്ക ബില്ലുകളും ഓൺലൈനായി ഈ ആപ്പിലൂടെ അടക്കാവുന്നതാണ്.
എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം...
ഈ ആപ്പിൽ അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ ഗൂഗിൾ പേ ആപ്പിലൂടെ ക്യാഷ് അയക്കാവുന്നതാണ്.
പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക . ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതിനു ശേഷം ആപ്പ് തുറന്ന് നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കുക.
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഇനി നൽകണം. അതിനു ശേഷം ‘നെക്സ്റ്റ്’ (Next) ബട്ടൺ നൽകിയാൽ നിങ്ങളുടെ ഇ-മെയിൽ ഐഡി കാണിക്കും. അതിനു ശേഷം ‘കണ്ടിന്യു’ (Continue) ഓപ്ഷൻ നൽകുക.
ഇപ്പോൾ ഒരു ‘ഓടിപി’ (OTP) നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് നൽകുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാകും.
ശേഷം, ‘സ്ക്രീൻ ലോക്ക്’ (Screen Lock) അല്ലെങ്കിൽ ‘യൂസ് ഗൂഗിൾ പിൻ’ (Use google pin) എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ‘കണ്ടിന്യു’ (Continue) നൽകാം. അതിനു ശേഷം ഒരു പിൻ നമ്പർ നൽകാം. അതു പൂർത്തിയായാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തയ്യാറായി.
എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് പണം അടക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ ഗൂഗിൾ പേയുമായി ബന്ധിപ്പിക്കാം?
സ്റ്റെപ് 1: ഗൂഗിൾ പേ ആപ്പ് തുറക്കുക, അതിൽ വലതു വശത്തു മുകളിലായി കാണുന്ന ‘പ്രൊഫൈൽ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘സെൻഡ് മണി’ (Send Money) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ചേർക്കാം.
സ്റ്റെപ് 2: അപ്പോൾ വിവിധ ബാങ്കുകളുടെ പേര് കാണാൻ സാധിക്കും അതിൽ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ‘കണ്ടിന്യു’ (Continue) എന്ന ഓപ്‌ഷൻ വരും. അതിനു ശേഷം അക്കൗണ്ട് ലിങ്ക് കാണാൻ സാധിക്കും അത് അക്‌സെപ്റ്റ് ചെയ്യുക.
സ്റ്റെപ് 4: അതിനു ശേഷം ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അയക്കും. വെരിഫൈ ചെയ്തു കഴിഞ്ഞാൽ ‘എന്റർ യുപിഐ പിൻ’ (Enter UPI PIN) എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിൻ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ പിൻ ആവശ്യമാണ്. ഈ പിൻ മറ്റാരുമായും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
Google Pay (Gpay)
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൂഗിൾ പേ പോലെ ഉപയോഗിക്കാൻ പറ്റുന്ന മറ്റു ആപ്പുകൾ.
മുകളിൽ നൽകിയിട്ടുള്ള ഗൂഗിൾ പേ യുടെ നിർദ്ദേശങ്ങൾ അതേപ്രകാരം നിങ്ങൾക്ക് മറ്റു ആപ്പുകളും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാൻ തിരഞ്ഞെടുക്കാവുന്നതാണ്.
PhonePe ( ഫോൺ പേ)
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Paytm ( പേടിഎം)
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Amazon pay (ആമസോൺ പേ )
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Google Pay
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment