400-ല്‍ അധികം ഒഴിവുകള്‍; കൂടുതല്‍ അധ്യാപകരെ നിയമിക്കാനൊരുങ്ങി യു.എ.ഇയിലെ സ്‌കൂളുകള്‍, അപേക്ഷ ക്ഷണിച്ചു

400-ല്‍ അധികം ഒഴിവുകള്‍; കൂടുതല്‍ അധ്യാപകരെ നിയമിക്കാനൊരുങ്ങി യു.എ.ഇയിലെ സ്‌കൂളുകള്‍, അപേക്ഷ ക്ഷണിച്ചു

യു.എ.ഇയ പ്രാദേശിക, വിദേശ സിലബസ് സ്‌കൂളുകളിലേക്ക് 400-ല്‍ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ സൈറ്റുകളിലൊന്നായ ടെസ് വെബ്‌സൈറ്റിലാണ് ഒഴിവുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
ജനുവരി മുതല്‍ ജോലിക്ക് കയറേണ്ടവയും പുതിയ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ (ഇന്ത്യന്‍ സിലബസ്), സെപ്റ്റംബര്‍ (വിദേശ, പ്രാദേശിക സിലബസ്) മാസങ്ങളിലേക്കുള്ളവയും ഇതില്‍ ഉള്‍പ്പെടും. 

താലീം, ഇന്‍ഡീഡ്, ഗള്‍ഫ് ടാലന്റ് റിക്രൂട്ട്മെന്റ് എന്നീ സൈറ്റുകളും അധ്യാപക റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ചില സ്‌കൂളുകള്‍ സ്വന്തം നിലയ്ക്കും നിയമനം നടത്തുന്നുണ്ട്. ജനുവരി മുതല്‍ യു.എ.ഇയിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും ഓഫ്‌ലൈന്‍ ആക്കുന്നതിനു മുന്നോടിയായാണ് കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എജ്യുക്കേഷന്‍, താലീം, അല്‍ദാര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാന സ്‌കൂള്‍ ഗ്രൂപ്പുകളും പരസ്യം നല്‍കിയിട്ടുണ്ട്.  

അബുദാബിയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെയും ഒട്ടേറെ ഒഴിവുകളുണ്ട്. ദുബൈ, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളിലെ ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയമനം ലഭിക്കുന്ന അധ്യാപകര്‍ അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടണം. ദുബൈയില്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും (കെഎച്ച്ഡിഎ) അബുദാബിയില്‍ വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെയും (അഡെക്) അംഗീകാരം വേണം.

ഇന്ത്യന്‍ സ്‌കൂളുകളില്‍ ശരാശരി 3000-6000 ദിര്‍ഹം വരെയും ബ്രിട്ടിഷ്, യു.എസ്, അറബിക് കരിക്കുലം സ്‌കൂളുകളില്‍ 9,000-13000 ദിര്‍ഹം വരെയാണ് ശമ്പളം. ഇടത്തരം ഇന്ത്യന്‍ സ്‌കൂളില്‍ 8,000-10,000 ദിര്‍ഹം വരെയും മികച്ച സ്‌കൂളുകളില്‍ 13,000 ദിര്‍ഹം വരെയും ശമ്പളം ലഭിക്കും. 

വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ശമ്പളത്തിനു പുറമെ താമസംകൂടി നല്‍കുമെന്ന് മലയാളികളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഓരോ സ്‌കൂളിന്റെയും വെബ്‌സൈറ്റുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും. 

കൂടുതൽ ജോബ് വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Post a Comment

Previous Post Next Post

Advertisements