നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

നല്ല സ്റ്റാറ്റസുകൾ മാത്രം പ്രചരിപ്പിക്കുക. നല്ലതിൽ പങ്കാളി ആവുക.

വാട്ട്സ്ആപ്പ് ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ്. ഫേസ്ബുക്കിന് കീഴിൽ പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പിന് കൃത്യമായ സമയങ്ങളിൽ നിരവധി അപ്‍ഡേറ്റുകളും ഫീച്ചറുകളും ലഭിക്കുന്നു. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൻറെ ജനപ്രീതി ദിനംപ്രതി വർദ്ധിക്കുകയാണ്, ഇതിനുള്ള തെളിവാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിന് ഇപ്പോൾ ആഗോളതലത്തിൽ പ്രതിദിനം 500 ദശലക്ഷം ഉപയോക്താക്കൾ ഉള്ളത്. ലളിതമായി പറഞ്ഞാൽ, ലോകമെമ്പാടുമുള്ള 500 ദശലക്ഷം ആളുകൾ ദിവസവും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്നു.

വാട്ട്സ്ആപ്പിൽ അവതരിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രദ്ധ നേടിയ ഒരു ഫീച്ചറാണ് സ്റ്റാറ്റസ് അപ്‍ഡേറ്റ്. ഫോട്ടോകളും ഷോർട്ട്-വീഡിയോകളുമാണ് സ്റ്റാറ്റസ് അപ്‍ഡേറ്റായി പോസ്റ്റ് ചെയ്യാൻ കഴിയുന്നത്. 24 മണിക്കൂർ കഴിയുമ്പോൾ ഇവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പല കാര്യങ്ങൾക്കായി വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ നല്ല രീതിയിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ. മറ്റുള്ളവരുടെ സ്റ്റാറ്റസ് കണ്ട് സന്ദേശങ്ങൾ അയക്കുവാൻ സാധിക്കുമെങ്കിലും അവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമായിരുന്നില്ല.

എല്ലാവരും ഇപ്പോൾ വാട്ട്സ് ആപ്പിൾ കണ്ടുവരുന്ന ഒന്നാണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് .എന്നാൽ പല ആളുകളും ഇടുന്ന സ്റ്റാറ്റസ് നമുക്ക് ഇഷ്ടമായാൽ നമ്മൾ അവരോട് ചോദിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്  .എന്നാൽ നമുക്ക് തന്നെ ഇപ്പോൾ മൊബൈലിൽ ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതിന് ആദ്യം ഫയൽ മാനേജർ എന്ന ഓപ്‌ഷനിൽ പോകുക .ചില ഫോണുകളിൽ മൈ ഫയൽസ് എന്നായിരിക്കും .

അതിൽ നിന്നും വാട്ട്സ് ആപ്പ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .വാട്ട്സ് ആപ്പിൽ നിന്നും മീഡിയ എന്ന മറ്റൊരു ഓപ്‌ഷൻ കൂടി കാണുവാൻ സാധിക്കുന്നതാണ് .മീഡിയ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക അടുത്തതായി മീഡിയ ക്ലിക്ക് ചെയ്ത അകത്തു വന്നുകഴിഞ്ഞാൽ മുകളിൽ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക .അവിടെ താഴെ കാണുന്ന ഷോ ഹിഡ്ഡൻ ഫയൽസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.


അത് ഓൺ ചെയ്തു കഴിഞ്ഞ് ബാക്ക് വരുക .അവിടെ നിങ്ങൾക്ക് .statuses എന്ന ഒരു ഫോൾഡർ കാണുവാൻ സാധിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്യ്തു കഴിഞ്ഞാൽ നിങ്ങൾക്ക് സ്റ്റാറ്റസ് എല്ലാം ലഭിക്കുന്നതാണ് .അവിടെ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ മൂവ് ചെയ്ത മാറ്റുകയോ ചെയ്യാം

.ഇത്തരത്തിൽ നിങ്ങൾക്ക് തേർഡ് പാർട്ടി ആപ്ലികേഷൻ ഇല്ലാതെ തന്നെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .


Post a Comment

Previous Post Next Post

Advertisements