പ്രവാസികൾക്കായി കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ആപ്പ്

പ്രവാസികൾക്കായി കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ആപ്പ്

നമ്മുടെ  രാജ്യത്തിന്റെ  സമ്പദ്ഘടനയിൽ മുഖ്യപങ്ക് വഹിക്കുന്നത് പ്രവാസികൾ ആണെന്നതിൽ തർക്കമില്ലല്ലൊ.
ഓരോ പ്രവാസിക്കും അവരുടെ മാത്രരാജ്യത്തിന്റെ എംബസിയുമായുള്ള  ഇടപാടുകളും സർവീസുകളും ട്രാക്ക് ചെയ്യാനായി  കേന്ദ്ര സർക്കാർ വിഭാഗം പുതിയതായി ഇറക്കിയ ആപ്പാണ് മദദ്.
നിലവിൽ ആൻഡ്രോയിഡിലും, ഐഫോണിലും, വിൻഡോസിലും ഈ ആപ്‌ളിക്കേഷൻ ലഭ്യമാണ്.


ഈ ആപ്പ് കൊണ്ടുള്ള നേട്ടങ്ങൾ:
പ്രവാസികളുടെ ബന്ധപ്പെട്ട ഗ്രീവൻസുകൾ,
കോടതി കേസുകളുടെ അപ്‌ഡേറ്റുകൾ,
ഗാർഹിക സഹായങ്ങൾ,
വിദേശത്തു ജയിൽവാസം അനുഭവിക്കേണ്ടി വന്നാൽ,
വിദേശത്തു മരണപ്പെട്ടാൽ മൃതശരീരം നാട്ടിൽ എത്തിക്കാൻ,
നാട്ടിലേക്ക് തിരിച്ചു മടങ്ങാൻ,
തിരിച്ചു കിട്ടാനുള്ള ശമ്പളങ്ങൾ,
വിദേശത്ത് പ്രവാസി എവിടെയെന്നു കണ്ടെത്താൻ,
വിവാഹ തർക്കങ്ങൾ,
ജനന സർട്ടിഫിക്കറ്റ്,
സ്ഥാപനത്തിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നാൽ,
കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ,
ലൈംഗിക പീഡനം,
സ്പോൺസർ പ്രശ്നങ്ങൾ  തുടങ്ങി മറ്റനേകം കോൺസുലാർ സർവീസുകൾ ഈ ആപ്പിലൂടെ ലഭിക്കും.

പ്രവാസി സുഹൃത്തുക്കളെ..

വാട്സാപ്പിലൂടെ പ്രവാസികൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ Pravasi Info വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.  ഇതൊരു ഹെല്പ് ഡെസ്ക്ക് അല്ല, മറിച്ചു ഒരു അറിയിപ്പ് മാധ്യമം മാത്രമാണ്. ചേരാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ കയറുക.

https://chat.whatsapp.com/KicjvcHEv1G6BXqRSSOUjz


Post a Comment

أحدث أقدم

Advertisements