Kerala Police Constable Recruitment 2021 - Apply Online For Kerala Police Constable (Telecommunications) Vacancies

Kerala Police Constable Recruitment 2021 - Apply Online For Kerala Police Constable (Telecommunications) Vacancies


പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്ലേക്ക് പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ 08.09.2021 വരെ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻസ് തസ്തികയിൽ 22,200 രൂപ മുതൽ 40,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡയറക്ട് റിക്രൂട്ട്മെൻറ് മുഖേനയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്കും റേഡിയോ/ ടെലിവിഷൻ / ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി/ തത്തുല്യം മേഖലയിൽ എൻ ടി സി സർക്കാർ അംഗീകൃത അല്ലെങ്കിൽ സർക്കാർ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

167 സെൻറീമീറ്റർ ആണ് ആവശ്യമായ ഉയരം. ചെസ്റ്റ് 81 സെൻറീമീറ്റർ. കൂടാതെ നടത്തുന്ന 8 ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകളിൽ 5 എണ്ണം ക്വാളിഫൈ ചെയ്തിരിക്കണം. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോം ലഭിക്കാൻ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തു അല്ലെങ്കിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ലോഗിൻ ചെയ്തു ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ,8 2021 അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ,ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

Post a Comment

Previous Post Next Post

 



Advertisements