ഡോക്ടറുടെ ടോക്കണിനായി കാത്തിരിക്കേണ്ടതില്ല.പ്രിയമേറി കാസർകോടിന്റെ സ്വന്തം ആപ്പ്

ഡോക്ടറുടെ ടോക്കണിനായി കാത്തിരിക്കേണ്ടതില്ല.പ്രിയമേറി കാസർകോടിന്റെ സ്വന്തം ആപ്പ്


ഡോക്ടറെ സന്ദർശിക്കുന്നതിലെ മടുപ്പിക്കുന്ന കാത്തിരിപ്പും വൈകികിട്ടുന്ന ടോക്കണും ഇനി പഴങ്കഥ. ഡോക്ടർ ബുക്കിംഗ് എളുപ്പമാക്കുന്ന കാസർകോട് ചാലക്കുന്ന് സ്വദേശിയുടെ സിവോട്ട് 'Zivotte' ആപ്പിന് പ്രിയമേറുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  മംഗലാപുരം സഹ്യാദ്രി എൻജിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങിൽ ബിരുദവുമെടുത്ത പരേതനായ മുഹമ്മദിന്റേയും അസ്മ മുഹമ്മദിന്റേയും മകൻ ഫർഹാൻ മമ്മുവാണ് ഈ ഡോക്ടർ അപോയന്റ്മെന്റ് ആപ്പിന് പിന്നിൽ. 
സാധാരണക്കാർക്ക് ടെലിഫോണിലൂടെയും നേരിട്ടുമുള്ള ബുക്കിംഗിൽ വരുന്ന കാലതാമസവും കാത്തിരിപ്പും ഒഴിവാക്കാൻ ആപ്പ് ഏറെ സഹായകരമാകുന്നു. അപോയന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ ആപ്പിൽ പറയുന്ന സമയത്ത് ചെന്നാൽ കൂടുതൽ കാത്തിരിക്കാതെ തന്നെ ഡോക്ടറെ കാണാൻ സാധിക്കും എന്നതാണ് Zivotte ലൂടെ രോഗികൾക്ക് ലഭ്യമാകുന്ന ഗുണം. കൂടാതെ പരിശോധിക്കേണ്ട ഡോക്ടറുടെ പ്രൊഫൈൽ സന്ദർശിച്ചു ഡോക്ടറെ കൂടുതലായി അറിയാനും പരിശോധന സമയം മനസ്സിലാക്കി സ്ലോട്ട് ബുക്ക് ചെയ്യാനും zivotte ലൂടെ എളുപ്പത്തിലാകുന്നു. 

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ഈ ആപ്പിന്റെ സേവനങ്ങൾ ഉപഭോക്താവിന് പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. ഭാവിയിൽ ഈ സേവനം കാസർകോട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും കണ്ണൂർ, മംഗലാപുരം ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനും ആപ്പിലൂടെ തന്നെ മെഡിസിൻ വിതരണം ചെയ്യാനും മിനി ഹെൽത്ത്സ്റ്റോർ ആയി മാറ്റാനുമുള്ള തയ്യാറെടുപ്പിലാണ് ഫർഹാൻ.

കൂടുതൽ വിവരങ്ങൾക്ക്: +91 9778 06 38 38

ആപ്പ് ഡൗൺലോഡ് ചെയ്യാൻ: 


Post a Comment

Previous Post Next Post

 



Advertisements