Kerala Sannadha Sena Online Registration

Kerala Sannadha Sena Online Registration

സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ


Kerala Sannadha Sena Online Registration
 
   

 മുഖ്യമന്ത്രിയുടെ പത്രസമ്മേളന ത്തിൽ പറഞ്ഞത്
 ശ്രദ്ധിച്ചു കാണുമല്ലോ.. 
ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സന്നദ്ധ എന്ന പേരില്‍ യുവജനസന്നദ്ധ സംഘടന ഉണ്ടാക്കുന്നു.
അവര്‍ വഴിയാണ് govt ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നല്ല ഒരു ജോലി ലഭിക്കുന്നതുവരെ വരെ ഒരു വരുമാനമാർഗ്ഗം ആകും ഇത്. നമ്മൾ അറിയുന്ന യുവജനങ്ങൾക്കെല്ലാം ഇത്
ഫോർവേഡ് ചെയ്യുക. 20 - 40 വയസ്സുള്ള എല്ലാവർക്കും പേര് രജിസ്റ്റർ ചെയ്യാം.
ഒരു നിമിഷം പോലും കളയാതെ രജിസ്റ്റർ ചെയ്യുക.

സാമൂഹിക സന്നദ്ധസേന

  • ലക്ഷ്യം

    സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, ഏത് സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ തയ്യാറായിട്ടുളളവരാണ് സേനയിലെ അംഗങ്ങള്‍. നൂറ് പേര്‍ക്ക് ഒരു സന്നദ്ധപ്രവര്‍ത്തകന്‍ എന്ന കണക്കിലാണ് പരിശീലനം നല്‍കുന്നത്. 16-65 പ്രായത്തിലുളളവരാണ് സേനയിലെ അംഗങ്ങള്‍. ഇവരുടെ വിദ്യാഭ്യാസമോ-ശാരീരികക്ഷമതയോ സേനയില്‍ അംഗമാകുന്നതിന് തടസ്സമില്ല. സേനാംഗങ്ങള്‍ക്ക് ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളില്‍ നിന്നും പരിശീലനം ലഭിക്കും. പൊലീസ്, അഗ്നിശമനസേന, ദുരന്തനിവാരണസേന, വനംവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി 700ലധികം പരിശീലകരാണ് പരിശീലനം നല്‍കുന്നത്.

  • പ്രവര്‍ത്തനം

    കേരളം നേരിട്ട മുന്‍ ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സാമൂഹിക സന്നദ്ധസേന രൂപംകൊണ്ടത്. സന്നദ്ധസേനയെ വാര്‍ത്തെടുക്കാന്‍ ആദ്യം പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യമാണ് ഒരുക്കിയത്. മൊബൈല്‍ ആപ്പിലൂടെ ഇവര്‍ക്ക് പരിശീലനവും നല്‍കി. പൊലീസ്, വനംവകുപ്പ്്, അഗിനശമനസേന, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവിടങ്ങളിലെ 700 പ്രധാന പരിശീലകര്‍ ഇനിയുളള ദിവസങ്ങളില്‍ സേനയിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം ജില്ലാ കളക്ടര്‍മാരായി ഓരോ ജില്ലയുടെയും തല്‍സ്ഥിതികള്‍ സവദിക്കും.

  • കോറോണകാലത്തെ സന്നദ്ധസേന

    തലസ്ഥാനത്തും ജില്ലാ-തദ്ദേശതലത്തിലും ആരംഭിച്ച കോള്‍ സെന്ററുകളില്‍ സജീവ പ്രവര്ത്തകരായി സാമൂഹിക സന്നദ്ധ സേന പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും സാമൂഹിക അടുക്കള, അവശ്യസാധനങ്ങള്‍, മരുന്നുകള്‍, പച്ചക്കറി വിത്തുകള്‍, വാഴക്കന്ന് മറ്റ് വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ വാങ്ങി നല്‍കല്‍, രക്തദാനം തുടങ്ങി എല്ലാമേഖലയിലും സന്നദ്ധസേന പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, അഗ്നിശമന സേനാവിഭാഗം തുടങ്ങി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമായിരുന്നു സാമൂഹിക സന്നദ്ധസേന അംഗങ്ങളും അഹോരാത്രം പ്രവര്‍ത്തിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും, പൊലീസുമായും ചേര്‍ന്ന് സാമൂഹ്യ സന്നദ്ധസേനാ അംഗങ്ങളുടെ പശ്ചാത്തലം വിലയിരുത്തി. ഇതിനുശേഷമാണ് ജില്ലാ ഭരണകൂടം അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍രേഖ അനുവദിച്ചത്. 39,000 പേര്‍ക്കാണ് പാസ് അനുവദിച്ചത്.

സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ     സർക്കാർ ഉത്തരവ് വായിക്കാം

  • sannadham.kerala.gov.in സൈറ്റിൽ മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യരുത്.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതാണ്. ഉത്തരങ്ങൾ ഇംഗ്‌‌ളീഷിൽ മാത്രം ടൈപ്പ് ചെയ്യുക.
  • 16 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർ മാത്രം സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്യുക.
  • കോവിഡുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനത്തിനുള്ള പ്രായ പരിധി 20 വയസ്സിനും 40 വയസ്സിനും ഇടയിൽ മാത്രം.
  • താങ്കളുടെ ഫോട്ടോയുടേയും, ID-കാർഡിന്റേയും 1 MB-.യിൽ താഴെ വലിപ്പമുള്ള image-ഫയലുകൾ തയ്യാറാക്കിയതിനു ശേഷം മാത്രം ഈ പേജ് Refresh ചെയ്തിട്ട് വിവരങ്ങൾ ചേർത്ത് Submit ചെയ്യുക.

Registration Now

Post a Comment

أحدث أقدم

Advertisements