വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ ധനസഹായം. തൊഴിലാളികൾക്കും ആയിരം രൂപ കോവിഡ് സഹായമായി ലഭിക്കും

വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ ധനസഹായം. തൊഴിലാളികൾക്കും ആയിരം രൂപ കോവിഡ് സഹായമായി ലഭിക്കും

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ഓരോ ദിവസവും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ ഏറെ സന്തോഷം നൽകുന്ന കുറച്ചു പദ്ധതികളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

Also Read»


വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൂടാതെ തൊഴിലാളികൾക്കും 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന ഒരു പദ്ധതി കൂടി എത്തിയിരിക്കുകയാണ്. ഈ പദ്ധതികളിലേക്ക് പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വൻകിട/ ചെറുകിട മേഖലകളിലെ ഫാക്ടറി തൊഴിലാളികൾ, സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലാത്ത തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ തുടങ്ങിയവർക്കെല്ലാം ആയിരം രൂപ ലഭ്യമാക്കുന്നതാണ് എന്ന് ഗവൺമെൻറ് അറിയിച്ചിട്ടുണ്ട്.
ലേബർ വെൽഫെയർ ഫണ്ട് ബോർഡിൻറെ പരിധിയിലുള്ള ആളുകൾക്കാണ് ഈയൊരു സഹായം ലഭ്യമാക്കുക. ഈ ഒരു ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ തൊഴിലാളികളുടെ ആധാർ വിശദവിവരങ്ങൾ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ലേബർ വെൽഫെയർ ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രവേശിച്ച് നൽകേണ്ടതാണ്.

മുൻപ് ഏതെങ്കിലും തരത്തിലുള്ള കോവിഡ് ധനസഹായങ്ങൾ ലഭിച്ചിട്ടുള്ള ആളുകൾ, ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്ന ആളുകൾ തുടങ്ങിയവർക്ക് ഈ ഒരു ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. അടുത്തതായി വിദ്യാർത്ഥികൾക്കുള്ള ഒരു ധനസഹായമാണ്. ഡിജിറ്റൽ പഠന സഹായത്തിനായി വിദ്യ തരംഗിണി എന്ന പേരിലാണ് പഠിക്കുന്ന കുട്ടികൾക്കായി പതിനായിരം രൂപ ലഭ്യമാക്കുന്നത്.


 
ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് തന്നെ മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശരഹിത വായ്പ ആയാണ് ഈയൊരു തുക വിദ്യാർത്ഥികൾക്ക് ലഭിക്കുക. സഹകരണ സംഘങ്ങൾ വഴിയും, ബാങ്കുകൾ മുഖേനയും ആണ് ഈ സഹായം ലഭ്യമാക്കുന്നത്. നാളെ മുതൽ 31 ആം തീയതി വരെ ആയിരിക്കും തുകയുടെ വിതരണം നടക്കുക.

ഓൺലൈൻ ക്ലാസുകൾ അറ്റന്റ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ ഒരു ലിസ്റ്റ് വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശത്താൽ മുൻപ് തയ്യാറാക്കിയിരുന്നു. ഈ ഒരു ലിസ്റ്റ് അടിസ്ഥാനത്തിലാണ് തുക വിതരണം ചെയ്യുക. എന്നാൽ അർഹർ ആയിട്ടുള്ള ലിസ്റ്റിൽ ഇതിൽ പെടാത്ത കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സഹകരണ സംഘങ്ങളിലേക്ക് മുപ്പത്തിയൊന്നാം തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ട കുട്ടികൾക്കാണ് ആദ്യഘട്ട വിതരണത്തിൽ മുൻഗണന നൽകുക. ഈ വിവരങ്ങൾ എല്ലാവരും മനസിലാക്കി വെക്കുക. മാത്രമല്ല മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുക.


i


Post a Comment

أحدث أقدم

Advertisements