KMML Fireman Gr.II Recruitment 2021 - Apply Online Latest Fireman Vacancies

KMML Fireman Gr.II Recruitment 2021 - Apply Online Latest Fireman Vacancies

KMML Recruitment 2021: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ഫയർമാൻ ഗ്രേഡ് II ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ വ്യക്തികൾക്ക് 2021 മെയ് 5 മെയ് 12വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. Kerala Government ന് കീഴിലാണ് ഒഴിവുകൾ ഉള്ളത്.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്

ഓർഗനൈസേഷൻ : Kerala Minerals and Metals Limited

ജോലി തരം : Kerala Govt Job

വിജ്ഞാപന നമ്പർ : 71/2021

ആകെ ഒഴിവുകൾ : 02

ജോലിസ്ഥലം : കേരളത്തിലുടനീളം 

പോസ്റ്റിന്റെ പേര് : ഫയർമാൻ ഗ്രേഡ് II

അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി : 03/04/2021

അവസാന തീയതി : 12/05/2021

Vacancy Details
 
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ഫയർമാൻ ഗ്രേഡ്-II പോസ്റ്റിലേക്ക് ആകെ 2 ഒഴിവുകളുണ്ട്.

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി  പ്രായപരിധി. ഉദ്യോഗാർത്ഥി 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, അതുപോലെ മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക്  സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications
 
› എസ്എസ്എൽസി അല്ലെങ്കിൽ തുല്യമായ യോഗ്യത ഉണ്ടായിരിക്കണം

› എയർഫോഴ്സിലോ അല്ലെങ്കിൽ സ്റ്റേറ്റ് ഫയർ ഫോഴ്സ് അല്ലെങ്കിൽ ഒരു വ്യവസായ സ്ഥാപനത്തിന്റെ ഫയർ സർവീസിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തിപരിചയം.

› കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. 50 കിലോ ഭാരം, 81 സെന്റീമീറ്റർ നെഞ്ചളവ് അത് 86.6 സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം.

NB: സ്ത്രീകൾക്കും അതുപോലെ ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

Salary Details

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഫയർമാൻ ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 12,070 രൂപ മുതൽ 32,830 രൂപ വരെ ശമ്പളം ലഭിക്കും.

Selection Procedure

എഴുത്തുപരീക്ഷയുടെയും അതുപോലെ ശാരീരിക യോഗ്യത പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് 

How to Apply?

⬤ അപേക്ഷിക്കാൻ താല്പര്യമുള്ളവർ 2021 മെയ് 12 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

⬤ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

⬤ PSC ക്ക് ഇതുവരെ അപേക്ഷിക്കാത്തവർ  ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

Post a Comment

Previous Post Next Post