ജലനിധിയില്‍ അവസരം
കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതി ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുളള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യുട്ടീവ് എഞ്ചനീയര്‍/ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 20 ന് മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവ്
ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സീഡ് സുരക്ഷാ പ്രോജക്ടിൽ ഔട്ട്‌റീച്ച് വർക്കറുടെ ഒഴിവുണ്ട്.
യോഗ്യത:പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഏഴ്. ഇ-മെയിൽ : seedsuraksha@gmail.com. ഫോൺ :9544867616,9495279616
ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂര്‍ ഐ.റ്റി.ഡി.പിയുടെ പരിധിയില്‍ വരുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പ്ലസ്ടു, ഡിസിഎ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, നിലമ്പൂര്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലോ മെയ് മൂന്നിന് മുമ്പായി നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടി ഇ ഒ നിലമ്പൂര്‍ 9496070368, ടി ഇ ഒ എടവണ്ണ 9496070369, ടി ഇ ഒ പെരിന്തല്‍മണ്ണ 9496070400.
ഫാർമസിസിറ്റ്
ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മേയ് നാലിന് 11 മണിക്ക് ജില്ലാ ആശുപത്രിയില്‍ നടത്തും. യോഗ്യത 1. ഡി ഫാം / ബി ഫാം, 2.ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് അപേക്ഷാഫോം മേടിച്ചു മേയ് 3 ഉച്ചയ്ക്ക് ഒരുമണിയ്ക്ക് മുന്‍പായി പൂരിപ്പിച്ച് നല്‍കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 04862 232474.
ക്ലര്‍ക്ക് ഒഴിവ്
കൊച്ചി: കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ നിന്നും പെന്‍ഷന്‍ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. സാലറി സോഫ്റ്റ്‌വെയര്‍ (സ്പാര്‍ക്ക്, ബിഐഎംസ് ആന്റ് ബിഎഎംഎസ്) ല്‍ പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഏപ്രില്‍ 30 നാല് മണിക്കകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026, എറണാകുളം (0484 – 2537411) വിലാസത്തില്‍ നല്‍കണം.
Post a Comment