താഴെ പറയുന്ന വിഭാഗത്തിൽ പെട്ടവർക്ക് മാത്രമേ AAY കാർഡിന് അർഹതയുള്ളൂ.
1. അതി ദരിദ്രരായ ഭൂരഹിതരായ കർഷക തൊഴിലാളികൾ, കൈത്തൊഴിലുകൾ ചെയ്യുന്നവർ, റിക്ഷ വലിക്കുന്നവർ
2. വിധവകൾ/ ഭിന്നശേഷിയുള്ള വ്യക്തികൾ/ സ്ഥിരവരുമാനമില്ലാത്തവരും സാമൂഹിക പിന്തുണയില്ലാത്തതുമായ 60 വയസിന് മേൽ പ്രായമുള്ളർ / മാരകമായ രോഗങ്ങൾ ബാധിച്ചവർ തുടങ്ങിയവർ കുടുംബനാഥരായി വരുന്ന കുടുംബങ്ങൾ
3 .ഒറ്റയ്ക്കു താമസിക്കുന്ന വിധവകൾ/ ഭിന്നശേഷിക്കാർ/സാമൂഹികമായും സാമ്പത്തികമായും നിലനിൽപ്പിനായി സ്ഥിരവരുമാനമില്ലാത്ത, കുടുംബമില്ലാത്ത 60 വയസ് കഴിഞ്ഞവർ / തുടങ്ങിയ വ്യക്തികൾ
4. ആദിവാസി വിഭാഗത്തിൽ പെട്ടവർ
5. HIV പോസിറ്റീവ് ആയ അംഗങ്ങൾ ഉള്ള BPL കുടുംബങ്ങൾ
മേൽ വിഭാഗങ്ങളിൽ വരാത്തവർ എത്രയും പെട്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാർഡ് AAY വിഭാഗത്തിൽ നിന്നും മാറ്റി വാങ്ങേണ്ടതാണ്. അനർഹമായി തുടർന്നും AAY കാർഡ് കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
താഴെ പറയുന്ന വിഭാഗങ്ങളിൽ വരുന്നവർ മുൻഗണന (BPL) കാർഡ് കൈവശം വെക്കുന്നത് കുറ്റകരമാണ്.
1.സർക്കാർ/അർദ്ധ സർക്കാർ/ പൊതുമേഖല /സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ /സർവീസ് പെൻഷൻകാർ (പാർട്ട്ടൈം ജീവനക്കാർ, താത്കാലിക ജീവനക്കാർ, ക്ലാസ്സ് 4 തസ്തികയിൽ പെൻഷനായവർ, 5000/ രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000/ രൂപയിൽ താഴെ സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവർ ഒഴികെ)
2.അദായ നികുതി ദാതാക്കൾ
3.പ്രതിമാസം 25000/രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർ
4.സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമി ഉള്ളവർ
5.സ്വന്തമായി 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ
6.നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ )
7.കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25000/ രൂപയിൽ കൂടുതൽ വരുമാനമുള്ളവർ.
Also Read»» സൗജന്യ ഗ്യാസ് സിലണ്ടർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
മേൽ വിഭാഗങ്ങളിൽ വരാത്തവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എങ്ങനെ അപേക്ഷ നൽകാം
1.വെള്ള പേപ്പറിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് റേഷൻ കാർഡ് മുൻഗണന (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ എഴുതി തയ്യാറാക്കുക. അപേക്ഷ എഴുതുമ്പോൾ അതിൽ അവരുടെ റേഷൻ കാർഡ് നമ്പർ, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ എന്നിവ നിർബന്ധമായും എഴുതണം.
2. താമസിക്കുന്ന വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കണം. വാടക വീട് ആണെങ്കിൽ താമസ സർട്ടിഫിക്കറ്റ് / വാടക എഗ്രിമെന്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം
3. റേഷൻ കാർഡിന്റെ ഫോട്ടോകോപ്പി.
4. മാരക രോഗം പിടിപെട്ട ആൾക്കാർ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവരുടെ രോഗം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്.
5. പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ 2009 ലെ ബി.പി.എൽ ലിസ്റ്റിൽ അല്ലെങ്കിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി സെക്രട്ടറിയിൽ നിന്നുള്ള സാക്ഷ്യപത്രം.
6. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
7. തൊഴിൽ മേഖല തെളിയിക്കുന്നതിനുള്ള രേഖകൾ, ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, തൊഴിലുറപ്പ് കാർഡിന്റെ പകർപ്പ്
8. കുടുംബത്തിൽ ആരുടെ പേരിലും സ്വന്തമായി സ്ഥലവും വീടും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ്
9. സർക്കാർ ധനസഹായത്തോടെ ലഭിച്ച വീട് ആണെങ്കിൽ ഏത് സ്കീമിൽ ലഭിച്ചതാണെന്നുള്ള സാക്ഷ്യപത്രം.
10. വീട് ജീർണിച്ചതോ, കുടിൽ ആണെങ്കിലോ, കക്കൂസ്, കുടിവെള്ള സൗകര്യം ഇല്ലെങ്കിലോ ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം
വിശദ വിവരങ്ങൾ ലഭിക്കാൻ
വീഡിയോ കാണുക👇
https://youtu.be/KiJCh_G_HVs
Post a Comment