കറന്റ് ബിൽ കുറയ്ക്കാം; കേന്ദ്ര സഹായം ലഭിക്കും

കറന്റ് ബിൽ കുറയ്ക്കാം; കേന്ദ്ര സഹായം ലഭിക്കും

നമുക്ക് അറിയാം നമ്മുടെ മാസ വരുമാനത്തിന്റെ ഒരു വലിയ പങ്ക് തന്നെ നമ്മൾ നമ്മുടെ വൈദ്യുതി ബില്ലിനായി നീക്കി വെക്കേണ്ടതായി വരുന്നു. ഇത് വർഷം തോറും കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണാൻ സാധിക്കുന്നില്ല. ഈ ഒരു പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കെ.എസ്.സി.ബി യിലൂടെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സാധാരണക്കാരനെ സംബന്ധിച്ചു ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.

ഏകദേശം 60,000 രൂപയാണ് ഓരോ അപേക്ഷകനും ആനുകൂല്യമായി ലഭിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നയത്തിന്റെ ഭാഗമായ പരിസ്ഥിതിക്ക് മലിനീകരണം ഉണ്ടാക്കുന്ന കൽക്കരി ,ഡീസൽ എന്നിങ്ങനെയുള്ള ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന താപ വൈദ്യതിക്ക് പകരം റിന്യുവബിൾ ക്ളീൻ എനർജി പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തുക എന്ന ആശയത്തിലാണ് ഈ പുതിയ ആനുകൂല്യം പുറപ്പെടുവിച്ചത്. ഈ ആനുകൂല്യം ഇപ്പോൾ ഒരു ലക്ഷം പേരിലേക്കാണ് എത്തിക്കാൻ പോകുന്നത്.
കെ എസ് സി ബിയുടെ പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായാണ് ഈ ഒരു കേന്ദ്ര ആനുകൂല്യം ലഭിയ്ക്കാൻ പോകുന്നത്. ഇതിനായി വീടുകളിൽ പുരപ്പുര സോളാർ വൈധ്യുത പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി 200 മെഗാവാട്ടിന്റെ പദ്ധതി കൂടി സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ചു നൽകുകയും ചെയ്തിരിക്കുകയാണ്. മുൻപ് 50 മെഗാ വാട്ട് അനുവദിച്ചതിന് പുറമെയാണ് ഈ ഒരു ആനുകൂല്യം. ഇത് പ്രകാരം ഒരു ലക്ഷം വരുന്ന ഗാർഹിക ഉപഭോക്തയാക്കൾക്ക് സബ്സിഡിയോടു കൂടി സോളാർ പ്ലാന്റുകൾ നിര്മിക്കാവുന്നതാണ്.

3 കിലോവാട്ട് വരെയുള്ള വരെയുള്ള പ്ലാന്റിന് 40 % അതിന് മുകളിൽ 10 കിലോവാട്ട് വരെ 20 ശതമാനവും സബ്‌സിഡി ലഭിക്കുന്നതാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ പദ്ധതിയുടെ 25 ശതമാനം തുക വരെ വൈധ്യുത ബോർഡ് ചിലവഴിക്കുന്നതാണ്. ഉൽപാദിപ്പിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ബോർഡിന് നൽകേണ്ടതാണ്. മുഴുവൻ തുകയും സ്വയം വഹിക്കുന്ന ഉപഭോക്താവിന് മുഴുവൻ വൈദ്യുതിയും എടുക്കാനാവുന്നതാണ്. 50 മെഗാവാട്ട് പദ്ധതിയുടെ രെജിസ്ട്രേഷൻ ഇപ്പോൾ വൈദ്യുത ബോർഡ് വെബ്‌സൈറ്റ് വഴി നടന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ 200 മെഗാവാട്ട് കൂടെ അനുവദിച്ച സാഹചര്യത്തിൽ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇപ്പോൾ ഒരാൾ 3 കിലോവാട്ടിന്റെ നിലയം സ്ഥാപിക്കുകയാണെങ്കിൽ പ്രതിമാസം 350 യൂണിറ്റ് വൈധ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്നു. ഈ ഒരു പ്ലാന്റ് നിർമാണത്തിന് ഏകദേശം ഒന്നരലക്ഷം രൂപയാണ് ചിലവ് വരുന്നത്. ഇതിന്റെ 40 ശതമാനം കേന്ദ്ര സർക്കാർ നൽകുന്നതാണ്. ടെൻഡർ വിളിച്ചാണ് വൈദ്യുതി ബോർഡ് പദ്ധതി നടപ്പിലാക്കുന്നത്.Post a Comment

Previous Post Next Post