ഇന്ന് മുതൽ ഈ മാറ്റങ്ങൾ നിങ്ങളെ തീർച്ചയായും ബാധിക്കും!, അറിയണം ഇക്കാര്യങ്ങൾ

ഇന്ന് മുതൽ ഈ മാറ്റങ്ങൾ നിങ്ങളെ തീർച്ചയായും ബാധിക്കും!, അറിയണം ഇക്കാര്യങ്ങൾ

ഇന്നു മുതൽ (ഡിസംബർ 1) മുതൽ നിങ്ങളെ ബാധിക്കുന്ന ചില നിർണായകമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ആണ് ഇവിടെ പരിശോധിക്കുന്നത്. ഭൂരിപക്ഷം ഇന്ത്യൻ പൗരന്മാരുടെയും ജീവിതത്തെ വളരെയധികം ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് താഴെ ചേർക്കുന്നു.

»സൗജന്യ ഗ്യാസ് സിലണ്ടർ ലഭിക്കാൻ

പാചകവാതക വിലയിൽ മാറ്റത്തിന് സാധ്യത

Also Read »ഗ്യാസ് ഇങ്ങനെ ബുക്ക് ചെയ്താൽ ക്യാഷ് ഇങ്ങോട്ട് ലഭിക്കും

ഇന്ത്യയിൽ, എൽ‌പി‌ജി വില സർക്കാർ എണ്ണ കമ്പനികൾ പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കും. പാചക വാതകങ്ങളുടെ വില ഡിസംബറിൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരി സമയത്ത് ആഭ്യന്തര എൽ‌പി‌ജി വില സ്ഥിരമായി നിലനിർത്താൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ, ഉപഭോക്താക്കൾക്ക് അവരുടെ എൽപിജി സിലിണ്ടറുകൾ വീട്ടിലെത്തുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) നിർബന്ധമാക്കിയിരുന്നു. എൽ‌പി‌ജി സിലിണ്ടറുകളുടെ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കായി എണ്ണ കമ്പനികൾ ഡെലിവറി ഒഥന്റിഫിക്കേഷൻ കോഡ് (ഡിഎസി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഇത്.

»ഫോൺ ചാർജ്ജിംഗ് സ്പീഡ് വർദ്ധിപ്പിക്കാൻ


പുതിയ ട്രെയിനുകൾ ആരംഭിക്കും
പുതിയ ട്രെയിനുകൾ ഡിസംബർ 1 മുതൽ സർവ്വീസുകൾ ആരംഭിക്കും. കൊറോണ വൈറസ് മഹാമാരി മൂലം ഏതാനും മാസങ്ങളായി റെയിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.


ആർ‌ടി‌ജി‌എസ് മാറ്റം
2020 ഒക്ടോബറിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർ‌ടി‌ജി‌എസ്) 2020 ഡിസംബർ മുതൽ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. നാളെ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ച്ചകളും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയുമാണ് സേവനം ലഭിച്ചിരുന്നത്. 

Post a Comment

أحدث أقدم

Advertisements