ഇനി വില്ലേജ് ഓഫിസിലും,അക്ഷയയിലും പോയി ക്യു നിൽക്കേണ്ട!ജാതി സർട്ടിഫിക്കറ്റ് മൊബൈലിൽ ലഭ്യം!

ഇനി വില്ലേജ് ഓഫിസിലും,അക്ഷയയിലും പോയി ക്യു നിൽക്കേണ്ട!ജാതി സർട്ടിഫിക്കറ്റ് മൊബൈലിൽ ലഭ്യം!

  ഫോൺ സ്റ്റോറേജ് ഫുൾ ആകുന്ന പ്രശ്നം സിമ്പിൾ ആയി മാറ്റാം! ഈ കാര്യം ചെയ്താൽ മതി

ജോലി ആവശ്യങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവക്കൊക്കെ തന്നെ ആവശ്യം ഉള്ള ഒന്നാണ് ജാതി സർട്ടിഫിക്കറ്റുകൾ.പട്ടിക ജാതി,പട്ടിക വർഗ വർഗ വിഭാഗത്തിൽ,ഒ ബി സി,ഒ ഇ സി വിഭാഗത്തിൽപ്പെടുന്നവർ,എസ് ഇ ബി സി,ഇ ഡബ്ള്യു സി വിഭാഗത്തിൽ പെടുന്നവരുമാണ് പ്രധാനമായും ജാതി സർട്ടിഫിക്കട്ടുകൾ സർക്കാർ,സർക്കാരിതര,ജോലി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഹാജാരാക്കേണ്ടി വരുന്നത്.ഇതിൽ തന്നെ ഓ ബി സി വിഭാഗത്തിൽപ്പെടുന്നവരിൽ നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് ആണ് ജാതി സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്നത്.

»മറ്റുള്ളവർ ഫോട്ടോ കാണാതിരിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മുഖം ബ്ലർ ചെയ്തിട്ട് ഫോട്ടോ ഇടാറുണ്ടോ?!കൃത്യമായി നിങ്ങളുടെ മുഖം കണ്ടെത്താൻ കഴിയും
പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് വില്ലേജ് ഓഫീസർ ശുപാർശ ചെയ്യുന്നത് വഴി തഹസിൽദാർ ആണ് ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നത്.മറ്റു വിഭാഗത്തിൽപ്പെടുന്നവർക്ക് സംസ്ഥാനത്തുള്ള ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറും,സംസ്ഥാനത്തിന് പുറത്തുള്ളതും,സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്ജ്ഉം വില്ലേജ് ഓഫീസറുടെ ശുപാർശ വഴി തഹസിൽദാർ ആണ് ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നത്.ലഭ്യമാക്കിയ ദിവസം മുതൽ 3 വര്ഷം വരെ ജാതി സർട്ടിഫിക്കറ്റിന് കാലാവധി ഉണ്ടായചെയ്യാവുന്നതാണ്.ജാതി സർട്ടിഫിക്കറ്റിന് നേരിട്ട് തഹസിൽദാറിന് നൽകുകയോ അല്ലെങ്കിൽ വില്ലേജ് ഓഫീസ് മുഖേന നൽകുകയും ചെയ്യാവുന്നതാണ്.

»ഒറ്റ ക്ലിക്കിൽ അറബി മാസത്തിലെ(ഹിജ്റ വർഷം) നിങ്ങളുടെ ജനന തീയതി അറിയാം
അക്ഷയ,ജനസേവന കേന്ദ്രങ്ങൾ മുഖേനയും,ഇ – ഡിസ്ട്രിക്ട് പോർട്ടലിൽ രെജിസ്റ്റർ ചെയ്ത് നമുക്ക് സ്വയം ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കുന്നതാണ്.സ്‌കൂൾ സർട്ടിഫിക്കറ്റ്,റേഷൻ കാർഡ് പകർപ്പ്,രക്ഷിതാവിന്റെ സ്‌കൂൾ സർട്ടിഫിക്കറ്റ്,ജാതി തെളിയിക്കാനുള്ള വിശ്വാസ്യ യോഗ്യമായ രേഖ,(സ്‌കൂൾ സർട്ടിഫിക്കറ്റ്,രക്ഷിതാവിന്റെ ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്),തങ്ങൾ ഈ ജാതിയിൽ പെടുന്ന ആൾ ആണ് എന്ന സത്യവാങ്മൂലം എന്നിവയാണ് അപേക്ഷക്കൊപ്പം നൽകേണ്ട അനുബന്ധ രേഖകൾ,അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ ക്യു നിൽക്കാതെയും,ഓഫീസുകളിൽ കയറി ഇറങ്ങാതെയും എങ്ങനെ ജാതി സർട്ടിഫിക്കറ്റ് നമുക്ക് തന്നെ സ്വയം ഓൺലൈൻ ആയി അപേക്ഷിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.


Post a Comment

Previous Post Next Post

 



Advertisements