സ്മാർട്ട് ഫോണുകളിൽ ഏറ്റവും അധികം മാൽവെയറുകൾ എത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

സ്മാർട്ട് ഫോണുകളിൽ ഏറ്റവും അധികം മാൽവെയറുകൾ എത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം

ആൻഡ്രോയ്ഡ് ഫോണുകളിൽ ഏറ്റവും കൂടുതൽ മാൽവെയറുകളെത്തുന്നത് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നാണെന്ന് പുതിയ പഠന റിപ്പോർട്ട്. സൈബർ സെക്യൂരിറ്റി കമ്പനിയായ നോർട്ടൺ ലൈഫ് ലോക്കും സ്‌പെയ്‌നിലെ ഐഎംഡിഇഎ സോഫ്റ്റ് വെയർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
12 മില്യൺ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ നിന്നുള്ള 7.9 മില്യൺ ആപ്പുകളുടെ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫോണിലേയ്‌ക്കെത്തുന്ന മാൽവെയറുകളിൽ 67.2 ശതമാനവും പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ വഴിയാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനായി ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് ഗൂഗിൾ പ്ലേസ്‌റ്റോറിനെയാണ്. ഇത്രത്തോളം മാൽവെയറുകൾ ഉണ്ടാകാനുള്ള കാരണം ഇതാണെന്നും പഠനത്തിൽ വിശദമാക്കുന്നുണ്ട്.
പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ വഴി ഒരു ആൻഡ്രോയ്ഡ് ഫോണിൽ 10.4 ശതമാനം മാൽവെയറാണ് എത്തുന്നത്. പ്ലേസ്റ്റോർ ആപ്പ് ഡൗൺലോഡറുകൾ, മറ്റ് ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നുള്ള ഡൗൺലോഡറുകൾ, വെബ് ബ്രൗസറുകൾ എന്നിങ്ങനെ ഏഴ് കാര്യങ്ങൾ പരിഗണിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
 ആൻഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളിൽ 87.2 ശതമാനം ആപ്പുകളും പ്ലേസ്‌റ്റോറിൽ നിന്നും തന്നെയാണ് ഡൗൺ ലോഡ് ചെയ്യപ്പെടുന്നത്. 10 മുതൽ 24 ശതമാനം വരെയുള്ള ഫോണുകളിൽ ഉപയോഗം ഇല്ലാത്ത ഒരു ആപ്ലിക്കേഷനെങ്കിലും ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. അത് കൊണ്ട് വളരെ സുരക്ഷയുള്ള അത്യാവശ്യം ആയ ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

»2000+ വിഷയങ്ങളിൽ 130,000+ കോഴ്സുകൾ വളരെ സിമ്പിളായി ഫ്രീ ആയി പഠിക്കാം

»നിങ്ങൾ ഇന്നെത്ര നടന്നു?🤔😄 നിങ്ങളുടെ ഓരോ ചവിട്ടടിയും ഈ ആപ്പ് കൃത്യമായി കണക്കാക്കും|വ്യായാമം ചെയ്യുന്നവർക്കും അല്ലാത്തവർക്കും വളരെ ഉപകാരം

»ഇനി ധൈര്യമായി പാസ് വേഡുകൾ മറക്കാം! ഈ ആപ്പ് ഓർമ്മിപ്പിക്കും

»എല്ലാവിധ ഫയലുകളും പിഡിഎഫ് ആക്കി മാറ്റാം

»DSLR ക്യാമറയിൽ എടുക്കുന്നത് പോലെ ഫോട്ടോ എടുക്കാൻ കിടിലൻ ആപ്പ്

»വാട്ട്സപ്പ് ബീറ്റാ ടെസ്റ്ററാവൂ...ആസ്വദിക്കൂ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഏറ്റവും ആദ്യം

»ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയുക

»ഇനി ഗൂഗിൾ പേ,ഫോൺ പേ,പേടിഎം തുടങ്ങി പേമെന്റ് ആപ്പുകൾക്ക് വിട! ഇന്നു മുതല്‍ വാട്‌സ്ആപ്പ് വഴി പണവും അയയ്ക്കാം

»Covid കാരണം വർക്കൗട്ട് ചെയ്യാൻ കഴിയുന്നില്ലെ? ജിംനേഷ്യങ്ങൾ അടഞ്ഞാണോ? നിങ്ങൾക്ക് ശരിയായ വ്യായമങ്ങൾ പഠിപ്പിച്ചു തരാൻ ഈ ആപ്പ് മതി

»ഇന്റർനെറ്റ് സ്പീഡ് കുറവ് ആണോ? നിങ്ങളുടെ താമസ സ്ഥലത്ത് ഏറ്റവും കൂടുതൽ സ്പീഡുള്ള സിം ഏതെന്ന് കണ്ടെത്താം.ഗവണ്മെന്റിന്റെ ഈ ആപ്പിലൂടെ

»ഈ ആപ്പ് ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ പ്രത്യേക കഴിവ് ആവശ്യമില്ല! വളരെ എളുപ്പം

»പുതിയ കാർ/യൂസഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നോ?ഇന്ത്യയിലെ എല്ലാ കാറുകളുടെയും വില അറിയൂ....ഈ ആപ്പിലൂടെ

»ഇന്റർനെറ്റ് വേണ്ട! കെജി മുതൽ പ്ലസ്ടു വരെയുള്ള പഠനം ഈ ആപ്പ് വഴി


Post a Comment

أحدث أقدم

Advertisements