ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു




ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഹോട്ട് 9 സീരീസിന്റെ പിൻതലമുറ ഡിവൈസാണ് ഇത്. ഹോട്ട് 9 സീരീസിന് കീഴിൽ ഇൻഫിനിക്സ് ഹോട്ട് 9, ഹോട്ട് 9 പ്രോ എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്. പുതിയ ഹോട്ട് സീരിസ് സ്മാർട്ട്ഫോണിൽ എൻ‌ട്രി ലെവൽ‌ ചിപ്‌സെറ്റിന് പകരം ശക്തമായ മീഡിയാടെക് ഹീലിയോ ജി 70 എസ്ഒസിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ചിപ്പ്സെറ്റുമായി പുറത്തിറങ്ങുന്ന ഇൻഫിനിക്സിന്റെ ആദ്യ ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 10. ഒക്ടോബർ 16 മുതൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.



ഇൻഫിനിക്സ് ഹോട്ട് 10 സ്മാർട്ട്ഫോണിന് 9,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. മീഡിയടെക് ഹീലിയോ ജി70 ചിപ്‌സെറ്റാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയും ഡിവൈസി. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനാണ് ഡിവൈസിന്റേത്. കട്ട്ഔട്ട് ഡിവൈസിന്റ ഇടതുവശത്താണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.0 ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 16 മെഗാപിക്സൽ എഐ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ, ലോ ലൈറ്റ് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ എഐ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. എഐ ബേസ്ഡ് സീൻ ഫൌൻഡിങ് മോഡ്, സൂപ്പർ നൈറ്റ് മോഡ് എന്നീ സവിശേഷതകളും ഈ ക്യമറ സെറ്റപ്പിൽ ഉണ്ട്.


കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറോടെയാണ് ഇൻഫിനിക്സ് ഹോട്ട് 10 പുറത്തിറക്കിയിരിക്കുന്നത്.  5,020mAh ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജ് സപ്പോർട്ടും കമ്പനി നൽകുന്നുണ്ട്. ഈ ചാർജറിലൂടെ വെറും 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റിനെ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ-ബാൻഡ് വൈഫൈ 5, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, ഡിടിഎസ് ഓഡിയോ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും ഈ സ്മാർട്ട്ഫോണിലൂടെ സാധിക്കും. ഓൺ‌ബോർഡിലെ സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.

Post a Comment

أحدث أقدم

Advertisements