എന്ത് കൊണ്ടാണ് ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ പച്ച നിറത്തിലുള്ള ലോക് പാഡും 🔒 https:// ലിങ്കും എഴുതി കാണിക്കുന്നത്?ഇത്തരം സൈറ്റുകൾ സുരക്ഷിതമാണെന്നാണോ അർത്ഥം?

എന്ത് കൊണ്ടാണ് ചില വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ പച്ച നിറത്തിലുള്ള ലോക് പാഡും 🔒 https:// ലിങ്കും എഴുതി കാണിക്കുന്നത്?ഇത്തരം സൈറ്റുകൾ സുരക്ഷിതമാണെന്നാണോ അർത്ഥം?



പച്ചനിറത്തിലുള്ള പാഡ് ലോക്കും, https:// ലിങ്കും കണ്ടാൽ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുന്നത് തെറ്റാണ്.  പച്ച നിറത്തിലുള്ള പാഡ് ലോക്ക് കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിരുതന്മാരും സൈബർ ലോകത്തുണ്ട്.ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളിൽ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തിൽ പച്ച പാഡ് ലോക്ക് ചിഹ്നം കാണാൻ സാധിക്കും. അത്തരം വെബ്സൈറ്റ് ലിങ്കുകൾ തുടങ്ങുന്നത് https:// എന്നായിരിക്കും.വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഈ ചിഹ്നം പരിഗണിക്കാറുണ്ട്.

എന്നാൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
യഥാർഥത്തിൽ പച്ച പാഡ്ലോക്ക് ചിഹ്നം വെബ്സൈറ്റിന്റെ സുരക്ഷിതത്വത്തെ കാണിക്കുന്നതിനല്ല ഉപയോഗിക്കുന്നത്.നിങ്ങളും, വെബ്സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എൻക്രിപ്റ്റഡ് ആണ് എന്നാണ് അത് അർഥമാക്കുന്നത്. അതായത് വെബ്സൈറ്റുകൾക്ക് നിങ്ങൾ നൽകുന്ന വിവരം മറ്റൊരാളും കാണുന്നില്ല എന്നർഥം. എന്നാൽ ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. തട്ടിപ്പുകാർക്കും അത്തരം ഒരു വെബ്സൈറ്റ് നിർമിച്ചെടുക്കാം.

എങ്കിലും പാഡ് ലോക്ക് ചിഹ്നത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രഹസ്യ പ്രധാനമായ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ടെങ്കിൽ ആ വെബ്സൈറ്റുകൾ എൻക്രിപ്റ്റഡ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് പണമിടപാടുകൾ ആവശ്യമായിവരുന്ന വെബ്സൈറ്റുകൾ എൻക്രിപ്റ്റഡ് ആണെന്ന് തീർച്ചയായും ഉറപ്പുവരുത്തണം. വെബ്സൈറ്റിന്റെ യുആർഎലും മറ്റും ശ്രദ്ധിച്ച് ആ വെബ്സൈറ്റ് യഥാർഥമാണെന്നും, വിശ്വാസ്യയോഗ്യമാണെന്നും സ്ഥിരീകരിക്കാനും മറക്കരുത്.

Post a Comment

أحدث أقدم

Advertisements