മദ്രസ or സ്ഥാപന മീലാദ് പരിപാടികൾ & മറ്റു കലാപരിപാടികൾ നടത്താൻ ഏറ്റവും ഉപകാരപ്രദമായ കിടിലൻ സോഫ്റ്റ്‌വെയർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സോഫ്റ്റ്‌വെയറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സോഫ്റ്റ്‌വെയർ ഉപയോഗം മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക.
മീലാദ് സോഫ്റ്റ് വെയർ ഉപയോഗിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പേജിൽ താഴെ ഭാഗത്തുള്ള Create an account ല്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേരും ഈ മെയിൽ ഐഡിയും മറ്റു വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യണം. രജ്‌സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലോഗിന്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യാനുള്ള പേജിലെത്തും. അവിടെ പേയ്‌മെന്റ് സ്‌ക്രീന്‍ ഷോട്ട് അപ് ലോഡ് ചെയ്ത് മീലാദ് സോഫ്റ്റ് വെയര്‍ ആക്ടിവേറ്റ് ചെയ്യാം.
1000 രൂപയാണ് ആക്ടിവേഷൻ ഫീസ്. ഒരു രജിസ്ട്രേഷനിൽ ഒരു മീലാദ് പരിപാടിയാണ് നടത്താൻ സാധിക്കുക. സോഫ്റ്റ് വെയർ ആക്ടിവേഷൻ ചെയ്ത് 60 ദിവസം വരെയാണ് കാലാവധി.
ആക്ടിവേഷന്‍ ഫീസ് മീലാദ് സോഫ്റ്റ് വെയര്‍ ആക്ടിവേഷന്‍ ഫീസ് മാത്രമാണ്. ഫീസടച്ചതിനു ശേഷം സോഫ്റ്റ് വെയർ ഉപയോഗിച്ചില്ലെങ്കിൽ ഫീസ് തിരിച്ചു നല്‍കുന്നതല്ല.
സോഫ്റ്റ് വെയർ ഉപയോഗിക്കാനുള്ള ടെക്നിക്കൽ സഹായം ആവശ്യമുള്ളവർക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ഗ്രൂപ്പിൽ ചോദിച്ചാൽ വാട്സാപ്പ് ഗ്രൂപ്പിലൂടെ മറുപടി ലഭിക്കുന്നതാണ്.
മീലാദ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Join Group
മീലാദ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ
1. സോഫ്റ്റ്‌വെയർ ആക്ടീവ് ചെയ്തു കഴിഞ്ഞാൽ ഇ-മെയിൽ ഐഡിയും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക.
2. ആദ്യം ഇടതുവശത്തുള്ള മെനു കളിൽ നിന്ന് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക
3. അതിൽ Organization ക്ലിക്ക് ചെയ്യുക. ഇപ്പോൾ കാണുന്ന പേജിൽ മീലാദ് പ്രോഗ്രാമിന്റെ പേരും സ്റ്റേജിനത്തിലും ഓഫ് സ്റ്റേജ് ഇനത്തിലും ഒരു വിദ്യാർത്ഥിക്ക് എത്ര മത്സരത്തിൽ ചേരാം എന്നതും രേഖപ്പെടുത്തുക. Submit ബട്ടണിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
4. അടുത്തതായി ഡിവിഷൻ എന്ന മെനുവിൽ നിന്ന് അസൈൻ ഡിവിഷൻ സെലക്ട് ചെയ്യുക. സീനിയർ, , സബ്ജൂനിയർ എന്നിങ്ങനെയോ ടോപ്സോൺ, ഹൈ സോൺ, മിഡ് സോൺ എന്നിങ്ങനെയോ ഡിവിഷനുകൾ സെലക്ട് ചെയ്യുക. താഴെയുള്ള സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
5. അടുത്ത മെനുവായ ടീം മെനുവിൽ നിന്ന് ആഡ് ടീം സെലക്ട് ചെയ്യുക. ഒരു ടീമിൻറെ പേരും ടീം ലീഡറിന്റെ പേരും എന്റർ ചെയ്യുക. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക ഇങ്ങനെ എത്ര ഗ്രൂപ്പുകളാണോ നിങ്ങളുടെ പരിപാടിക്ക് ഉള്ളത് അത്ര ഗ്രൂപ്പുകളും ലീഡർമാരുടെ പേരുകളും ചേർക്കുക.
6. അടുത്തതായി പോഗ്രാം മെനുവിൽ നിന്ന് ആഡ് പോഗ്രാം സെലക്ട് ചെയ്യുക. ഡിവിഷൻ സെലക്ട് ചെയ്തു പ്രോഗ്രാമുകൾ ചേർക്കാം ഉദാഹരണത്തിന് മലയാള പ്രസംഗം അതിനുശേഷം പോഗ്രാം നമ്പർ ഓട്ടോമാറ്റിക്കായി വരുന്നതാണ്. അതിനുശേഷം സ്റ്റേജ് പരിപാടിയാണോ ഓഫ് സ്റ്റേജ് പരിപാടിയാണോ എന്ന് സെലക്ട് ചെയ്യുക അതിനുശേഷം ഗ്രൂപ്പ് പരിപാടിയാണോ സിംഗിൾ പരിപാടിയാണോ എന്ന് സെലക്ട് ചെയ്യുക. അതിനുശേഷം ഒരു ടീമിൽ നിന്ന് പ്രസ്തുത മലയാള പ്രസംഗത്തിന് എത്രപേർക്ക് മത്സരിക്കാം എന്നതും എന്റർ ചെയ്യുക. അതിനുശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ ഒരു പോഗ്രാം ചേർത്തു കഴിഞ്ഞു. ഇങ്ങനെ എല്ലാ പ്രോഗ്രാമുകളും എന്റർ ചെയ്തു അപ്ഡേറ്റ് ചെയ്യുക.
7. അടുത്ത മെനുവായ സ്റ്റുഡൻസ് മെനുവിൽ നിന്ന് ആഡ് സ്റ്റുഡൻസ് സെലക്ട് ചെയ്യുക. ഈ മെനുവിൽ വിദ്യാർത്ഥികളുടെ പേരും ചെസ്റ്റ് നമ്പറും അവരുടെ ടീമും സെലക്ട് ചെയ്തു സബ്മിറ്റ് കൊടുക്കുക. ഇങ്ങനെ മത്സരത്തിനുള്ള എല്ലാ വിദ്യാർത്ഥികളെയും ചേർക്കുക.
8. അടുത്തതായി അസ്സയിൻ പ്രോഗ്രാമിൽ നിന്ന് Assign By Chest No തെരഞ്ഞെടുക്കുക. മത്സരാർത്ഥിയുടെ ചെസ്റ്റ് നമ്പർ എന്റെർ ചെയ്ത് ആവശ്യമായ മൽസരങ്ങൾക്ക് ടിക്ക് ചെയ്യുക. Assign Group Program സെലക്ട് ചെയ്ത് ഗ്രൂപ്പ് മൽസരത്തിനുള്ള വിദ്യാർത്ഥികളെ ചേർക്കാം. ഗ്രൂപ്പ് മൽസരങ്ങൾക്ക് മെയിൻ ഒരാളെ മാത്രമാണ് ചേർക്കേണ്ടത്.
9. മുകളിൽ കൊടുത്ത 8 കാര്യങ്ങൾ മത്സര ദിവസത്തിന് മുമ്പ് തന്നെ സെറ്റ് ചെയ്യാനുള്ളതാണ് ഇനി മത്സരം തുടങ്ങിയാൽ അടുത്ത മെനുവായ കോഡ് ലെറ്റർ മെനുവിൽ നിന്ന് അസൈൻ സെലക്ട് ചെയ്യുക. ഓരോ മത്സരത്തിനും ഓരോരുത്തർക്കും കിട്ടിയ കോഡ് ലെറ്ററുകൾ ചെസ്റ്റ് നമ്പറിന് നേരെ എന്റർ ചെയ്തു സബ്മിറ്റ് ചെയ്യുക.
10. മത്സരം കഴിഞ്ഞ് ജഡ്ജസ് മാർക്കിട്ട് കഴിഞ്ഞാൽ അടുത്ത മെനുവായ മാർക്ക് എൻട്രിയിൽ മാർക്കുകൾ എന്റർ ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ( വിധി കർത്താക്കളുടെ എണ്ണം നമ്പർ ഓഫ് ജഡ്ജസ് എന്ന കോളത്തിൽ എന്റെർ ചെയ്യാൻ മറക്കരുത്.) ജഡ്ജസ് 100 ലാണ് മാർക്ക് രേഖപ്പെടുത്തേണ്ടത്.
11. അടുത്തത് റിസൾട്ട് മെനുവാണ് ഏതെങ്കിലും മത്സരത്തിന്റെ റിസൾട്ട് പ്രഖ്യാപിക്കാൻ ആയാൽ റിസൾട്ട് മെനുവിൽ പോയി ഡിക്ലയർ റിസൾട്ട് ക്ലിക്ക് ചെയ്തു ആവശ്യമായ റിസൾട്ടിന് നേരെയുള്ള ടിക്ക് മാർക്കിൽ ക്ലിക്ക് ചെയ്താൽ ആ പരിപാടി ഡിക്ലയർ ആവുന്നതാണ്. (അതോടെ ഓരോ ടീമിലേക്കും മാർക്കും ഗ്രേഡുകളും ഓട്ടോമാറ്റിക്കായി ചേരുന്നതാണ്.)
12. വ്യൂ റിസൾട്ട് മെനുവിൽ പോയി റിസൾട്ട് പ്രിന്റെടുക്കുകയോ നോക്കി വായിക്കുകയോ ചെയ്യാവുന്നതാണ്.
13. റിസൾട്ട് വലിയ സ്ക്രീനിൽ കാണുന്നതിനു വേണ്ടി റിസൾട്ട് ബിഗ് സ്ക്രീൻ എന്ന മെനു ഉപയോഗിക്കാവുന്നതാണ്.
14. പോയിൻറ് മെനുവിൽ പോയാൽ ടീം പോയിന്റുകൾ എല്ലാം അറിയാവുന്നതാണ്. സ്കോർ ബോർഡ് ക്ലിക്ക് ചെയ്താൽ വലിയ സ്ക്രീനിൽ ടീം പോയിന്റുകൾ പ്രദർശിപ്പിക്കാം.
15. ലിസ്റ്റ് മെനു സെലക്ട് ചെയ്താൽ നിരവധി ലിസ്റ്റുകൾ പ്രിൻറ് ചെയ്യുവാനും വ്യൂ ചെയ്യാനും സാധിക്കും.
16. ടാലന്റ് മെനുവിൽ സർഗ പ്രതിഭ, കലാ പ്രതിഭ തുടങ്ങിയവ അറിയാൻ സാധിക്കും.
17. ജഡ്ജിൽ നിന്ന് മാർക്ക് കിട്ടിയതിനു ശേഷം മാർക്ക് എന്റെർ ചെയ്ത് കഴിഞ്ഞാൽ ഡിക്ലയർ ചെയ്യുന്നതിനു മുമ്പായി View Marks ൽ പോയി മാർക്കും പേരും Confirm ചെയ്യുന്നത് നല്ലതാണ്.
18. ഓരോ മൽസരിയുടെയും പോയിന്റ് അറിയാൻ പോയിന്റ് മെനുവിലെ Individual Points ഉപയോഗപ്പെടുത്താം.
19. ഡിക്ലയർ ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും മൽസരത്തിന്റെ ഓരോ ടീമിനുള്ള പോയിന്റുകൾ അറിയാൻ Score Checking നോക്കുക.
20. Call List പ്രിന്റെടുക്കാൻ ലിസ്റ്റ് മെനുവിലെ കോൾ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക.
21. Mark എന്റെർ ചെയ്തതിനു ശേഷം Cancel ചെയ്യണമെങ്കിൽ Code Letter >> Assign മെനുവിൽ പോയി ഉദ്ദേശിച്ച പ്രോഗ്രാമിനു നേരെയുള്ള Assign ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പേജിൽ വലുതു ഭാഗത്തുള്ള Cancel Code Letter and Mark ൽ ക്ലിക്ക് ചെയ്യുക.
22. ഡിക്ലയർ ചെയ്ത പ്രോഗ്രാം Cancel ചെയ്യാൻ Result മെനുവിൽ Declare Cancellation ൽ പോയി Cancel ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
23. ഒരു വിദ്യാർത്ഥി ഏതെല്ലാം മൽസരത്തിൽ ചേർന്നിട്ടുണ്ടെന്ന് അറിയാൻ Assign Program ൽ List By Student സെലക്ട് ചെയ്യുക.
24. അവസാനം ഡിക്ലയർ ചെയ്ത പ്രോഗ്രാം അറിയാൻ Result ൽ Declared Time സെലക്ട് ചെയ്യുക.
25. ജഡ്ജസിന് നൽകാനുള്ള Valuation Sheet ആവശ്യമുണ്ടെങ്കിൽ List മെനു ക്ലിക്ക് ചെയ്ത് Valuation Sheet സെലക്ട് ചെയ്ത് Print എടുക്കാം
മീലാദ് സോഫ്റ്റ് വെയറിൽ ഇപ്പോൾ Default ഉള്ള മാർക്കുകൾ
ഫസ്റ്റ് 3
സെക്കന്റ് 2
തേഡ് 1
എന്നിങ്ങനെ ആണ്. അതോടൊപ്പം
എ പ്ലസ് ഗ്രേഡ് 6
എ ഗ്രേഡ് 5
ബി ഗ്രേഡ് 3
സി ഗ്രേഡ് 1
എന്നും ഗ്രേഡുകൾക്ക് പോയിന്റ് ഉണ്ട്.
അതനുസരിച്ച് A+ ഗ്രേഡോടു കൂടി ഫസ്റ്റ് കിട്ടിയാൽ 9 മാർക്ക് ലഭിക്കും.
40 മുതൽ 59 മാർക്ക് വരെ സി ഗ്രേഡും 60 മുതൽ 69 വരെ ബി ഗ്രേഡും 70 മുതൽ 89 വരെ എ ഗ്രേഡും 90 മുതൽ 100 വരെ എ പ്ലസ് ഗ്രേഡും ആണ്.
മാർക്ക് സ്കീം
മാർക്ക് സ്കീം എന്ന ഓപ്ഷനിൽ പോയാൽ ഇപ്പോൾ നിലവിൽ സ്ഥാനങ്ങൾക്ക് നൽകുന്ന മാർക്ക് മാറ്റം വരുത്താൻ പറ്റും
അവിടെ സ്കീമിൽ 3,9,15,20 എന്ന് കാണും.
ഉദാ:
അതിൽ 15 സെലക്ട് ആക്കിയാൽ ഏത് പരിപാടിക്ക് ആണോ 15 കൊടുക്കുന്നത് അതിന് മാത്രം ഫസ്റ്റിന് 15 സെക്കന്റിന് 10 തേഡിന് 5 എന്നിങ്ങനെ സെറ്റ് ആയി വരും. അതോടൊപ്പം ഗ്രേഡുകളുടെ മാർക്കും ലഭിക്കുന്നതാണ്.
Post a Comment