യുഎഇ നിവാസികൾക്ക് ഇനി മരുന്നുകളുടെ വിവരങ്ങൾ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കും ; വിശദാംശങ്ങൾ ഇപ്രകാരം
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും സമഗ്രമായ ലിസ്റ്റ് നൽകാനാണ് ഡയറക്ടറി വഴി മന്ത്രാലയം ശ്രമിക്കുന്നത്. സ്‌മാർട്ട് ഉപകരണങ്ങളിലൂടെ സേവനം ആക്‌സസ് ചെയ്യാൻ കഴിയുമെന്നും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാകുമെന്നും MoHAP അറിയിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗിടെക്‌സ് ഗ്ലോബൽ 2023 ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പൊതുജനാരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനും, അനുയോജ്യമായ മരുന്നുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ആളുകൾക്ക് നൽകുന്നതിനും, മരുന്നുകളുടെ പിഴവുകൾ കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. സേവനം എങ്ങനെ പ്രയോജനപ്പെടുത്താനായി, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് 0097142301221 എന്ന നമ്പർ ആഡ് ചെയ്യുകയോ ഈ നമ്പറിലേക്ക് ‘ഹായ്’ എന്ന വാക്ക് അയക്കുകയോ ചെയ്‌താൽ നിങ്ങൾക്ക് ഈ സേവനം സബ്‌സ്‌ക്രൈബുചെയ്യാനാകും.
Post a Comment