സ്കൂൾ ബസ് എവിടെ എത്തി? കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ വാഹനം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാൻ ‘വിദ്യ വാഹൻ’
സ്കൂൾ വിട്ട് കുട്ടികൾ വരുന്ന ബസ് കാത്തുനിൽക്കുന്ന രക്ഷിതകൾക്ക് അനുഗ്രഹമായി മോട്ടോർ വാഹന വകുപ്പിന്റെ 'വിദ്യ വാഹൻ'.
സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസിന്റെ വേഗം അടക്കമുള്ള വിവരങ്ങളും ഇനി രക്ഷിതകൾക്ക് മൊബൈലിലൂടെ അപ്പപ്പോൾ അറിയാം.മോട്ടർ വാഹന വകുപ്പിന്റെ പുതിയ മൊബൈൽ ആപ്പ് “വിദ്യ വാഹൻ' ഡൗൺലോഡ് ചെയ്യതാൽ മതി. ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
ഈ ആപ്പ് ഉപയോഗിച്ച് സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ കഴിയും അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയേയും നേരിട്ട് വിളിക്കാനും സൗകര്യമുണ്ട് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ് ആപ്പ്ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം.ഇതിന് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.കൂടുതൽ വിവരങ്ങൾ 18005997099 എന്ന നമ്പറിൽ ലഭ്യമാണ്.
Post a Comment