UAE couple has announced a scholarship of Rs 1 lakh for the children

UAE couple has announced a scholarship of Rs 1 lakh for the children

 



UAE couple has announced a scholarship of Rs 1 lakh for the children of expatriates working in the UAE for low salaries. The scholarship will be given to the daughters of 25 eligible expatriates. Haseena Nishad, a prominent woman entrepreneur, is providing a scholarship of Rs 1 lakh each for the undergraduate studies of the students. Parents with girls who are currently studying in plus two class can apply for this scholarship. Expatriates in the UAE will be considered for the scholarship. The 25 eligible candidates will be selected by properly checking the answers to the questionnaire received when the applicants whatsapp to the number 050 906 7778 under the supervision of an expert team. Both the parent and the daughter can apply. Applications have to be submitted by February 15. Hasina Nishad, MD of World Star Holdings, and Nishad Hussain, chairman of World Star Holdings, announced that the scholarships will be distributed at a function to be held on Women's Day onMarch 8.



                Join Whatsapp



യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികൾ. അർഹരായ 25 പ്രവാസികളുടെ പെൺ മക്കൾക്കാണ് സ്‍കോളര്‍ഷിപ്പ് നൽകുക. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. നിലവിൽ പ്ലസ്ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. യുഎഇയിലുള്ള പ്രവാസികളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുക. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി പരിശോധിച്ചാണ് അർഹരായ 25 പേരെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാവിനും, മകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 15നകം അപേക്ഷ നൽകണം. മാർച്ച് 8ന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.

Post a Comment

أحدث أقدم

 



Advertisements