ട്രെയിൻ കിട്ടിയില്ലേ.. അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാമോ? റെയിൽവേ പറയുന്നതിങ്ങനെ
ട്രെയിൻ കിട്ടാതെ വരുന്നത് പലർക്കും ഒരു പുതിയ കാര്യമായേക്കില്ല. പല കാരണങ്ങളാൽ റെയിൽവേ സ്റ്റേഷനിൽ വൈകിയെത്തുമ്പോഴേയ്ക്കും ബുക്ക് ചെയ്ത് സീറ്റ് ഉറപ്പായ ട്രെയിന്‍ കടന്നുപോയി എന്നറിയുന്നത് വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഇങ്ങനെ ട്രെയിൻ കിട്ടാതെ പോയ ശേഷം നിങ്ങൾ അടുത്തതെന്താണ് ചെയ്യുന്നത്? ആ യാത്ര മൊത്തത്തിൽ ക്യാൻസൽ ചെയ്ത് തിരികെ പോകുമോ? അതോ പകരം മറ്റൊരു ടിക്കറ്റെടുത്ത് അടുത്ത ട്രെയിൻ പോകുവാൻ ശ്രമിക്കുമോ? ഇതൊന്നുമല്ലാതെ, കയ്യിലിരിക്കുന്ന ആ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുവാൻ നോക്കുമോ?ആദ്യ രണ്ടു കാര്യങ്ങളും നമുക്ക് പരിചയമുണ്ടെങ്കിലും അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുവാൻ സാധിക്കുമോ എന്നാരും നോക്കിയിട്ടുണ്ടാവില്ല. ശരിക്കും ഇങ്ങനെയൊരു യാത്ര സാധ്യമാണോ? നോക്കാം...
Join Whatsapp
നിങ്ങളുടെ കയ്യിലിരിക്കുന്ന ടിക്കറ്റ് എങ്ങനെയുള്ളതാണ് എന്നു നോക്കിയാൽ മാത്രമേ ഇത്തരത്തിലൊരു യാത്ര സാധ്യമാകുമോ ഇല്ലയോ എന്നു പറയുവാൻ സാധിക്കൂ. ഇന്ത്യൻ റെയിൽവേയുടെ ചട്ടങ്ങൾ അനുസരിച്ച് , നിങ്ങളുടെ കൈവശമുള്ളത് ആ ട്രെയിനിനു മാത്രമായുള്ള റിസർവേഷൻ ടിക്കറ്റ് ആണെങ്കിൽ , അതുപയോഗിച്ച് മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുക സാധ്യമല്ല. അതേ സമയം നിങ്ങൾക്കുള്ളത് റിസർവേഷൻ അല്ലാത്ത, ഒരു ജനറൽ ടിക്കറ്റ് ആണെങ്കിൽ അതുപയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ അതേ ദിവസം മറ്റൊരു ട്രെയിനിൽ യാത്ര നടത്തുവാൻ റെയിൽവേ അനുവദിക്കും
എന്നാൽ നിങ്ങൾ നിയമം പാലിക്കാതെ, ടിക്കറ്റ് റിസർവ് ചെയ്ത ട്രെയിനിൽ നിന്നു വ്യത്യസ്തമായി മറ്റൊരു ട്രെയിനിൽ അതേ ടിക്കറ്റ് ഉപയോഗിച്ച് കയറുന്നത് കുറ്റമായാണ് കണക്കാക്കുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന വകുപ്പിൽ ആണിത് ഉള്‍പ്പെടുന്നത്. ഇത്തരം സംഭവങ്ങളിൽ നിങ്ങൾക്ക് വലിയൊരു പിഴ ചുമത്തുവാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്, നിയമപരമായ രീതിയിൽ ഇതിനെ കൊണ്ടുപോകുവാനും റെയിൽവേയ്ക്ക് സാധിക്കും എന്ന കാര്യം ഓർമ്മിക്കുക. റിസർവ് ചെയ്ത ട്രെയിനിൽ പോകുവാൻ സാധിക്കാതെ വരികയോ, ട്രെയിൻ കിട്ടാതെ പോവുകയോ ചെയ്താൽ മറ്റൊരു ട്രെയിനിൽ റിസർവ് ചെയ്ത പോവുകയോ അല്ലെങ്കിൽ സാധാരണ ജനറൽ ടിക്കറ്റ് എടുത്തു പോവുകയോ ചെയ്യാം.
ടിക്കറ്റ് ക്യാൻസൽ ചെയ്താൽ? നിങ്ങൾക്ക് ടിക്കറ്റ് റദ്ദാക്കണമെങ്കിൽ, നിങ്ങളുടെ ടിക്കറ്റ് വിലയുടെ റീഫണ്ട് തുക ലഭിക്കുവാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഇതിനായി നിങ്ങൾ ഒരു റീഫണ്ട് ക്ലെയിം ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന്, റെയിൽവേയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങൾക്ക് റീഫണ്ട് ലഭിക്കും.
എന്നാൽ റീഫണ്ട് ലഭിക്കുന്നതിന്, നിങ്ങൾ ടിക്കറ്റ് റദ്ദാക്കുവാൻ പാടുള്ളതല്ല. പകരം നിങ്ങൾക്ക് ഒരു ടിഡിആർ സമർപ്പിക്കാം. യാത്ര ചെയ്യുവാൻ സാധിക്കാത്തതിന്റെ കാരണവും നിങ്ങൾ കൃത്യമായി ഇതിൽ വിശദീകരിക്കേണ്ടതുണ്ട്. ട്രെയിനിൽ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ റദ്ദാക്കിയാൽ, പണം തിരികെ ലഭിക്കില്ല. ട്രെയിൻ ചാർട്ടിംഗ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് ശേഷം, ടിഡിആർ രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് ഒരു മണിക്കൂർ സമയമുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുകയോ ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യുകയോ ചെയ്തില്ലെങ്കിൽ റിസർവേഷൻ സ്ഥിരീകരിച്ചിട്ടുള്ള ടിക്കറ്റിൽ നിരക്ക് റീഫണ്ട് അനുവദിക്കില്ല. ട്രെയിൻ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുകയോ ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിൽ ആർഎസി ടിക്കറ്റുകളിൽ നിരക്ക് റീഫണ്ട് അനുവദിക്കില്ല.

യാത്രക്കാരൻ യാത്ര ചെയ്തില്ലെങ്കിൽ

ട്രെയിൻ വഴിതിരിച്ചുവിട്ടു, യാത്രക്കാരൻ യാത്ര ചെയ്തില്ല
ഇങ്ങനെയുള്ള ഘട്ടത്തിൽ യാത്രക്കാരന് ബോർഡിംഗ് സ്റ്റേഷനിൽ ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂർ വരെ ടിഡിആര് ഫയൽ ചെയ്യുവാൻ സാധിക്കും.
website 👉CLICK HERE
DOWNLOAD APP 👉CLICK HERE
Post a Comment