വാട്സാപ് സുരക്ഷയ്ക്കായി മറ്റൊരു ഫീച്ചർ കൂടി

വാട്സാപ് സുരക്ഷയ്ക്കായി മറ്റൊരു ഫീച്ചർ കൂടി

 



സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളിൽ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാടിസ്ആപ്പിൽ ഇട്കകിടക്ക് അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും അവതരിപ്പിച്ചാണ് അധികൃതർ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് വരുന്നത്. പുതിയ അഫ്ഡേഷനൊപ്പം പുതിയ ഫീച്ചറുകൂടി ചേർത്താണ് വന്നിട്ടുള്ളത്.
ഇതിനുമുമ്പും വാട്സ്ആപ്പ് സുരക്ഷക്കായി ടു ഫാക്ടർ ഓതൻ്റിക്കേഷൻ കൊണ്ട് വന്നിട്ടുണ്ട്. പുതുതായി വന്നത് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ തന്നെ മികച്ച സുരക്ഷ കൊണ്ടുവന്നേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. വാട്സാപ്പിന്റെ വരാനിരിക്കുന്ന ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളിൽ ഈ മാറ്റം പ്രതീക്ഷിക്കുന്നത്.

          Join WhatsApp

മറ്റൊരു സ്മാർട് ഫോണിൽ നിന്ന് നിങ്ങളുടെ വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘ഡബിൾ വെരിഫിക്കേഷൻ കോഡ്’ ഫീച്ചറിൽ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇൻഫോ റിപ്പോർട്ട് അനുസരിച്ച് പറയുന്നത്. കൂടാതെ, ഒരു വാട്സാപ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിച്ചാൽ തന്നെ പ്രക്രിയ പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷൻ വരും. ആരെങ്കിലും അനുവാദമില്ലാതെ വാട്സാപ്പിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ഫോൺ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്‌ക്കും. ‘മറ്റൊരു ഫോണിൽ വാട്സാപ്പിനായി +**എന്ന നമ്പർ ഇതിനകം ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് നിങ്ങളുടെ കൈവശം ഉണ്ടെന്ന് അറിയിക്കാൻ മറ്റൊരു സ്ഥിരീകരണ കോഡ് കൂടി നൽകണം. കോഡ് ലഭിക്കുമ്പോൾ അത് ഇവിടെ നൽകുക’ എന്നതാണ് വാബീറ്റാഇൻഫോ പുറത്തുവിട്ട സ്ക്രീൻഷോട്ടിൽ പറയുന്നത്.




പുതിയ ഫീച്ചർ ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും. എന്നാൽ, മറ്റ് ടെക്‌സ്‌റ്റ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്‌ത വാചകം പിന്നീട് നീക്കം ചെയ്യാൻ കഴിയില്ല. ആൻഡ്രോയിഡ് വാട്സാപ് ബീറ്റയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഐഒഎസിലും ഡെസ്ക്ടോപ്പിലും ഇത് ഉണ്ടാകുമെന്ന് അനുമാനിക്കുന്നു.

Post a Comment

Previous Post Next Post

 



Advertisements