2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം

2022 ഫുട്ബോൾ ലോകകപ്പ് അറിയേണ്ടതെല്ലാം


നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കാൽപന്തുകളിയുടെ മാസ്മരിക ദൃശ്യങ്ങളാണ് ഓരോ ലോകകപ്പിലും ആരാധകരെ കാത്തിരിക്കുന്നത്. ഒരുപക്ഷെ ലോകത്ത് ഇത്രയധികം ആരാധകർ ഉള്ള മറ്റൊരു കളിയും ഉണ്ടാകില്ല എന്ന് തന്നെ പറയാം. 2022 ഖത്തർ ആതിഥേയം വഹിക്കുന്ന ഫുട്ബാൾ ലോകകപ്പിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ കുറിക്കാൻ പോകുന്നത്. (World Cup Updates)

ഈ ലേഖനം, ഫുട്ബോൾ ലോകകപ്പ് കഴിയുന്നത് വരെ നിങ്ങൾക്ക് ബുക്ക്മാർക്ക് ചെയ്തു വെക്കാം, ഒരുപാട് കാര്യങ്ങൾ വീണ്ടും വീണ്ടും ആവശ്യം വന്നേക്കും.

ലോകകപ്പ് സമയങ്ങൾ

ഖത്തറിൽ നടക്കുന്ന ലോകകപ്പ്, ഇന്ത്യയിൽ ഉള്ളവർക്ക് മാത്രമല്ല കാനഡയിലും, യൂറോപ്പിലും,  അമേരിക്കയിലും,ഗൾഫ് നാടുകളിലും ഉള്ളവർക്ക് കാണാൻ തലപര്യം ഉണ്ടായിരിക്കും. എന്നാൽ ടൈം സോണിന്റെ വ്യത്യാസം കാരണം എപ്പോ എങ്ങനെ എന്നുള്ള ഒരു പ്രശ്നം നേരിടുന്നുണ്ട്. അതിനാൽ, എല്ലായിടത്തെയും ലോകകപ്പ് കളികളുടെ സമയങ്ങൾ കൊടുക്കാം. നിങ്ങൾ ഏതു രാജ്യത്തോ പ്രദേശത്തോ ആണോ, അതിനനുസരിച്ച് ഓപ്‌ഷനുകൾ എടുക്കുക.


          Join WhatsApp


ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും 

എങ്ങനെ കാണാൻ കഴിയും?

ഇന്ത്യയിൽ, ടെലിവിഷൻ വഴി ഫുട്ബോൾ വേൾഡ് കപ്പ് ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത് Sports18, Sports18 HD എന്നീ രണ്ടു ടിവി ചാനലുകൾ വഴിയാണ്.

അതെ സമയം ഫോണിൽ ഇത് കാണാൻ കഴിയുക റിലയൻസ് കമ്പനിയുടെ ജിയോ സിനിമാസ് ആപ്പ് വഴിയാണ്.

ജിയോ സിം ഉള്ളവർക്ക് മാത്രമാണോ കാണാൻ കഴിയ്ക്കുക?

അല്ല. പ്ളേ സ്റ്റോർ വഴി ജിയോ സിനിമ ആപ്പ് ഡൗൺലോഡ് ചെയുന്ന എല്ലാവര്ക്കും ഇത് കാണാം. ഡൗൺലോഡ് ലിങ്ക് ചുവടെ നൽകുന്നു.



Download Jio Cinemas : Android | Apple

ഇതിനു പൈസ നൽകണോ?

വേണ്ട. മുഴുവൻ ലോകകപ്പും, സൗജന്യമായി തന്നെ കാണാൻ കഴിയും. മുകളിൽ കൊടുത്ത ലിങ്കുകൾ വഴി ജിയോ സിനിമ ആപ്പ് എടുത്തതായാൽ മാത്രം മതി.

വിദേശത്തു നിന്നെങ്ങനെ കാണും?

പല രാജ്യങ്ങളിൽ പല സ്പോർട്സ് വാഴ്ത്താൻ ചാനലുകളും, ഓൺലൈൻ സേവനങ്ങളുമാണ് ഫുട്ബോൾ ലോകകപ്പ് ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. അതിൽ പലതും പൈസ നൽകിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. പക്ഷെ പകരം സൗജന്യമായി കാണാൻ ഉള്ള എളുപ്പവഴിയുണ്ട്.

ഗൾഫ് രാജ്യങ്ങളിലും, അമേരിക്കയിലും മറ്റും സൗജന്യമായി വേൾഡ് കപ്പ് കാണാൻ കഴിയില്ല. പകരം വിപിഎൻ ഉപയോഗിച്ച് വേണം സൗജന്യമായി കളികൾ കാണാൻ.

ശ്രദ്ധിക്കുക : ജിയോ സിനിമാസ് ഇന്ത്യൻ ഐപികളിൽ മാത്രമേ പ്രവർത്തിക്കൂ, അതിനാൽ ഇന്ത്യൻ ഐപി വിപിഎൻ തന്നെ ഉപയോഗിച്ചാല് പ്രവർത്തിക്കൂ. സൗജന്യമായി ഇന്ത്യൻ വിപിഎൻ ഉപയോഗിക്കാനുള്ള ലിങ്ക് തൊട്ടു താഴെ നൽകുന്നു.


Download Indian VPN : Android | Apple

ശ്രദ്ധിക്കുക : ഐപി തിരഞ്ഞെടുക്കുമ്പോൾ, ഇന്ത്യൻ ഐപി തന്നെ എടുക്കണം. ആപ്പിളുകാർ അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം, ഇന്ത്യൻ ഐപി എടുക്കണം

Post a Comment

أحدث أقدم

Advertisements