UAE : ഫോണില്‍ ഒന്നു ടാപ്പ് ചെയ്താല്‍ പൊലീസ് പറന്നെത്തും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സഹായം

UAE : ഫോണില്‍ ഒന്നു ടാപ്പ് ചെയ്താല്‍ പൊലീസ് പറന്നെത്തും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സഹായം

 



ഫോണില്‍ ഒന്നു ടാപ്പ് ചെയ്താല്‍ പൊലീസ് പറന്നെത്തും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സഹായം



  

      Join WhatsApp




dubai police application

UAE : ഫോണില്‍ ഒന്നു ടാപ്പ് ചെയ്താല്‍ പൊലീസ് പറന്നെത്തും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സഹായം

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്  DUBAI : ദുബായിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഇനി പോലീസ് ആപ്പില്‍ സഹായം തേടാം. അടിയന്തര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ദേശമയക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ദുബായ് പോലീസ് ആപ്പില്‍ കൂട്ടിചേര്‍ത്തു. ‘പ്രൊട്ടക്റ്റ് ചൈല്‍ഡ് ആന്‍ഡ് വുമണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ ആപ്പിലെ ഒറ്റ ക്ലിക്കിലൂടെ ആക്സസ് ചെയ്യാന്‍ കഴിയും UAE .  നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും    ദുരിതമനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും ആപ്പിലെ ഓപ്ഷനില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താല്‍ മതിയാകും. അവരുടെ ലൊക്കേഷന്‍ സ്വയമേവ കണ്ടെത്തുകയും പരാതി സ്ഥിരീകരിക്കുകയും ചെയ്യും. 

ആപ്പില്‍ വരുത്തിയ പുതിയ ഫീച്ചറിനെ കുറിച്ച് ദുബായ് പൊലീസ് ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ഫീച്ചര്‍ ദുരുപയോഗം ചെയ്യരുതെന്നും പോലീസിന്റെ പ്രതികരണം പരിശോധിക്കാന്‍ ഇത് ഉപയോഗിക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. ഇതുവരെ ദുബായ് പൊലീസ് ആപ്പ് 4 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2.1 ദശലക്ഷത്തിലധികം സേവനങ്ങള്‍ ആപ്പിലൂടെ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, റഷ്യന്‍, ജര്‍മ്മന്‍, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഏഴ് ഭാഷകളില്‍ സേവനം ലഭ്യമാണ്. 

ഏറ്റവും പുതിയ പ്രോഗ്രാമിംഗ് ഭാഷകള്‍, രീതിശാസ്ത്രങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പ്രയോജനപ്പെടുത്തുന്ന ഏഴ് ഫീച്ചറുകളും 70 വികസിപ്പിച്ച സേവനങ്ങളും അടങ്ങുന്നതാണ് ആപ്പിന്റെ പുതിയ പതിപ്പെന്ന് ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹെസ്സ അല്‍ ബലൂഷി പറഞ്ഞു. 

ഉപഭോക്താവിന് മുഖം കാണിച്ച് ലോഗിന്‍ ചെയ്യാവുന്നതടക്കം എളുപ്പത്തില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളുണ്ട്. അതുപോയെ പെട്ടെന്ന് റോഡ് അടക്കുന്നതും വലിയ ട്രാഫിക് അപകടങ്ങളും ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചറും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടങ്ങളെ തുടര്‍ന്ന് റോഡ് അടച്ചിടുന്ന സാഹചര്യമുണ്ടാകുന്നത് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് പട്രോളിങ്ങിലോ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ആപ്പ് വഴി റോഡ് ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണിത്.


app download for andriod

app download for iphone 


Post a Comment

أحدث أقدم

 



Advertisements