Temporary Govt Jobs Kerala | technomobo

Temporary Govt Jobs Kerala | technomobo

കേരളത്തിൽ വിളിച്ചിരിക്കുന്ന സർക്കാർ താൽക്കാലിക ഒഴിവുകൾ.Join WhatsApp1. സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം 


കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ – 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.


ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം.


അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.


അഡ്രസ്സ് : Debts Recovery Tribunal, DRT Ernakulam-2, 5th Floor, Kerala State Housing Board, Panampilly Nagar, Ernakulam, Kerala 682036

Phone: +91-484-232 4900

Official website : https://drt.gov.in/


2. ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.


ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.


മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയക്കേണ്ടതാണ്.


അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.


നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്.


ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.


ഇമെയിൽ വിലാസം : principal@tmc.kerala.gov.in, principalmct@gmail.com


ഫോൺ : +91- 471 -2528386


അഡ്രസ്സ് : Trivandrum Medical College, Medical College PO, Thiruvananthapuram, Kerala State. India PIN – 695 011


വെബ്‌സൈറ്റ് : https://tmc.kerala.gov.in/


3. സൈക്കോളജിസ്റ്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.


ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവർത്തി പരിചയം ആണ് യോഗ്യത.


പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ.


നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം,


ഫോൺ: 0471-2348666


ഇ-മെയിൽ: keralasamakhya@gmail.com


വെബ്സൈറ്റ്: https://www.keralasamakhya.org/


4. പോളിടെക്‌നിക് കോളജിൽ ഒഴിവുകൾ


തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്‌സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്.


കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.


അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.


ഫോൺ : +91 471-2491682


ഇമെയിൽ : wptctvm@yahoo.co.in


5. ഇൻസ്ട്രുമെന്റേഷൻ ഒഴിവ്

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.


ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.


യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.


ഫോൺ : +91 471-2491682Post a Comment

Previous Post Next Post

Advertisements