Nursing Training Through NORCA ROOTS

Nursing Training Through NORCA ROOTS

വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് ( NICE ACADEMY ) മുഖേന നോർക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . 




വിദേശ നഴ്സിംഗ് മേഖലകളിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിംഗ് പരീക്ഷ പാസാകേണ്ടതുണ്ട് . HAAD / MOH / DHA / PROMETRIC / NHRA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് ( NICE ) മുഖാന്തിരമാണ് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നത്.


യോഗ്യത:-


ബിഎസ്സി നഴ്സിംഗും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത് നഴ്സിംഗ് രംഗത്ത് കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്കും നോർക്ക റൂട്ട്സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും . അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പരിശീലനം .

കോഴ്സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും. പട്ടിക ജാതി, പട്ടിക വർഗ്ഗ ,ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർക്ക് പരിശീലനം സൗജന്യമായി ലഭിക്കും.


താൽപര്യമുള്ളവർ 2022 ആഗസ്റ്റ് 30 നു മുമ്പ് താഴെ നൽകിയ ലിങ്കിലുടെ  രജിസ്റ്റർ ചെയ്യുക. 


Registration link : Click here


More information call to : 1800-425-3939

Post a Comment

أحدث أقدم

 



Advertisements