Now You can book a bus in Saudi very quickly

Now You can book a bus in Saudi very quickly



സൗദിയിൽ ഇനി വളരെ വേഗത്തിൽ ബസ്സ് ബുക്ക് ചെയ്യാം 


സൗദി അറേബ്യയിലെ ഒരു പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയാണ് സാപ്റ്റ്കോ. ഇവർ വാഗ്ദാനം ചെയ്യുന്നത് വിശ്വസിക്കുന്നതും ചെലവുകുറഞ്ഞതുമായ ഒരു ബസ് സർവീസ് ആണ് . സാപ്റ്റ്കോ സർവീസ് വഴി യാത്ര ചെയ്ത ആൾക്കാർ ഇത് വളരെ സുരക്ഷിതവും ഗുണമേന്മയേറിയതുമാണ് എന്ന് അഭിപ്രായപ്പെടുന്നു സാപ്റ്റ്കോ പബ്ലിക് ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കകറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.


മറ്റുള്ള സാധാരണ ബസ് സർവീസുകളുമായി താരതമ്യം ചെയ്യുമ്പോൾ സാപ്റ്റ്കോ വേഗതയേറിയതും കൃത്യനിഷ്ഠയുള്ളതും യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്കിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതുമായ ഒന്നാണ്.


എങ്ങിനെയാണ് നിങ്ങളുടെ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുക എന്ന് നോക്കാം:-


ഒരു ബസ് സ്റ്റേഷനിൽ ചെല്ലുകയോ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം ടിക്കറ്റിനു വേണ്ടി കാത്തുനിൽക്കുകയോ ചെയ്യേണ്ട ആവശ്യം ഇനി നിങ്ങൾക്കില്ല. സാപ്റ്റ്കോവഴി മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ ബസ് ടിക്കറ്റ് സ്വന്തമാക്കാം. ചുരുങ്ങിയ സ്റ്റെപ്പുകളിലൂടെ ഇനി നിങ്ങൾക്കും സാപ്റ്റ്ഗോ സർവീസിന്റെ ഭാഗമാകാം.



1-  ആദ്യം ചെയ്യേണ്ടത് ഓൺലൈൻ ബുക്കിങ്ങിനായി വെബ്സൈറ്റ് തുറക്കുക എന്നതാണ്. നൽകിയിരിക്കുന്ന ലിങ്കിലൂടെ സാപ്പ്റ്റ്കോയുടെ വെബ്സൈറ്റ് തുറക്കാം:-Click here


2- സാപ്റ്റ്കോയിലെ ഭാഷ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ പേടിക്കേണ്ട കാരണം നിങ്ങളുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഭാഷ മാറ്റുന്നതിനുള്ള ഓപ്ഷനുകൾ സൈറ്റിൽ ലഭ്യമാണ്.


3- തുടർന്ന് വരുന്ന ജാലകത്തിൽ ടിക്കറ്റ് റിസർവേഷൻ ഡയലോഗ് ബോക്സിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം.  പ്രധാനപ്പെട്ട ഈ സ്റ്റെപ്പ് പൂർത്തീകരിച്ചതിനു ശേഷം സേർച്ച് ബട്ടൻ അമർത്തുക.


4- സെർച്ച് ബട്ടൺ അമർത്തിയതിനുശേഷം പുതിയ ഒരു ജാലകം തുറന്നു വരുന്നതായി കാണാം. ശേഷം ഈ ജാലകത്തിൽ Departure Time സെലക്ട് ചെയ്തതിനു ശേഷം അവിടെ നിങ്ങൾക്ക് യാത്ര തുടങ്ങാൻ സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കുക. 


5- ശേഷം ജാലകത്തിന്റെ ഏറ്റവും താഴെയുള്ള continue അഥവാ തുടരുക എന്ന ബട്ടൻ അമർത്തുക.


6- അമർത്തുന്നതോടുകൂടി നിങ്ങൾ പുതിയ ഒരു ജാലകത്തിലേക്ക് പോകുന്നതായിരിക്കും. അവിടെ യാത്രക്കാരുമായി ബന്ധപെട്ട ചില വിവരങ്ങൾ ചോദിച്ചിരിക്കുന്നതായി കാണാം. അതിൽ ആവശ്യമായ വിവരങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 


7- അതിനുശേഷം വീണ്ടും സ്ക്രീനിന്റെ താഴെയുള്ള കണ്ടിന്യൂ എന്ന ബട്ടൻ അമർത്തുക. ഇപ്പോൾ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടാകും.

ഇനി ആകെ അവശേഷിക്കുന്ന ഒരു പ്രക്രിയ ടിക്കറ്റിന് ആവശ്യമായ തുക ഓൺലൈൻ വഴി അടയ്ക്കുക എന്നതാണ്. മാസ്റ്റർ കാർഡ്, വിസ, സദാദ് തുടങ്ങിയവ ഉപയോഗിച്ചാണ് സാപ്റ്റ്കോയിൽ ഓൺലൈൻ ആയി തുക അടയ്ക്കേണ്ടത് .

ഇതോടുകൂടി സാപ്റ്റ് കോയിൽ നിന്നുമുള്ള നിങ്ങളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാകും.

Post a Comment

أحدث أقدم

Advertisements