Now UAE expatriates can attend their driving license training from India itself.

Now UAE expatriates can attend their driving license training from India itself.

UAE യിലെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയിൽനിന്ന് തന്നെ പൂർത്തിയാക്കാം.ഇത് പ്രാഭല്യതിൽ വന്നിട്ടുണ്ട്.





രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളുകള്‍ വഴി UAE ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് UAE യില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്യും.


UAE ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്.


പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കകയും, UAE യിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവുകയും ചെയ്യണം. ഈ പദ്ധതി വഴി പ്രവാസികള്‍ക്ക് ചിലവും സമയവും ലാഭിക്കാന്‍ സാധിക്കും.   


കടുത്ത ചിലവ് കാരണം UAE യിലെ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല. ടെസ്റ്റുകളുടെ എണ്ണത്തിനനുസരിച്ച് 5000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചിലവ്.ഇതിന് ഒരു പോംവഴി കണ്ടെത്താൻ സാധിക്കും.


പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്‌, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 


ആദ്യഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളില്‍ ലെഫ്റ്റ് ഹാന്‍ഡ്‌ ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കും.

Post a Comment

Previous Post Next Post

 



Advertisements