Expatriates who have to file income tax returns.

Expatriates who have to file income tax returns.

പ്രവാസികളിൽ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടവർ.




വിദേശ ഇന്ത്യക്കാരില്‍ ആരൊക്കെ ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട് എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തത കുറവുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികളില്‍ ആരൊക്കെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട് എന്ന കാര്യത്തില്‍ ചില മാറ്റങ്ങളുണ്ട്. 


രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രവാസികളാണ് ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതില്‍ ആദ്യത്തേത് വിദേശത്ത് താമസിക്കുകയും എന്നാല്‍ ഇന്ത്യയില്‍ നിന്നും വരുമാനം ഉളളവരുമായ പ്രവാസികളാണ്. ഇവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.


ഇന്ത്യയില്‍ നിന്ന് 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നുവെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക നിര്‍ബന്ധമാണ്.


പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വീടോ കെട്ടിടമോ വാടകയ്ക്ക് നല്‍കി അതില്‍ നിന്നും വരുമാനമുണ്ടെങ്കില്‍ അത് ആദായ നികുതി പരിധിയില്‍ വരും. ഇന്ത്യയില്‍ ബിസ്സിനസ്സ് ചെയ്തുണ്ടാകുന്ന വരുമാനം, എന്‍ആര്‍ഐ, എപ്‌സിഎന്‍ആര്‍ ഒഴികെയുളള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള പലിശ, സ്വര്‍ണം, വസ്തു, കെട്ടികം അടക്കമുളള ആസ്തി വില്‍പന വഴിയുളള വരുമാനം എന്നിവയെല്ലാം ടാക്‌സബിളാണ്.


 രണ്ടാമത്തെ വിഭാഗം എന്‍ആര്‍ഐകളാണെങ്കിലും ഇന്ത്യയില്‍ റെസിഡന്റായി മാറിയിട്ടുളളവരാണ്. ആദായ നികുതി നിയമപ്രകാരം 2019 മുതല്‍ 2020 വരെയുളള കാലയളവില്‍ 182 ദിവസത്തിന് മുകളില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ട് എങ്കില്‍ ആ പ്രവാസിയെ ഇന്ത്യന്‍ റസിഡണ്ടായിട്ടാണ് കണക്കാക്കുന്നത്.. ഇത്തരത്തിലുളള എല്ലാ പ്രവാസികളും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇന്ത്യക്കാരനായ ഒരാള്‍ക്ക് ലഭിക്കുന്ന എല്ലാ ആദായ നികുതി ഇളവുകളും എന്‍ആര്‍ഐക്കും ലഭിക്കും.

Post a Comment

أحدث أقدم

Advertisements