18 years of age is required for employment visa in UAE.

18 years of age is required for employment visa in UAE.

UAE ഇൽ ഇനി തൊഴിൽ വിസയ്ക്ക് 18 വയസ് തികയണം.
18 തികഞ്ഞാൽ മാത്രം തൊഴിൽ വിസ നൽകുമെന്ന് UAE . 

വർക് പെർമിറ്റ് ലഭിക്കാൻ ചില വ്യവസ്ഥകൾ പാലിക്കണം എന്നാൽ, കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന് നൽകുന്ന പ്രത്യേക വർക് പെർമിറ്റുകൾക്ക് ഈ നിർദ്ദേശം ബാധകം അല്ല.


18 വയസ്സ് തികയാത്തവർക്ക് തൊഴിൽ വിസ ലഭിക്കില്ലെന്ന് മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അതേസമയം,വർക് പെർമിട്ടിന് ഉയർന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധം ആക്കി. ഇവ പ്രഫഷനൽ തസ്തികകൾക്ക് ചേരുന്നത് ആകണം എന്ന നിർദ്ദേശവും ഉണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സർട്ടിഫിക്കറ്റുകളും സ്വീകരിക്കില്ല. സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് കാലാവധി തീർന്നാലും വിസ അപേക്ഷകൾ സ്വീകരിക്കില്ല. വർക് പെർമിറ്റിന് കമ്പനികളുടെ കുറ്റകൃത്യങ്ങളോ നിയമ ലംഘനമോ ഉണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കും.സ്ഥാപന ഉടമയ്ക്ക് പകരം കമ്പനികളുടെ ഇടപാടുകൾക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണ് അപേക്ഷകളിൽ ഒപ്പുവയ്ക്കുന്നതെങ്കിൽ അതു തെളിയിക്കുന്ന രേഖയും വേണം.തൊഴിൽ വിസകൾ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകൾ പാലിക്കണം.

യോഗ്യത തെളിയിക്കേണ്ട തസ്തികകളിൽ സർട്ടിഫിക്കറ്റ് നൽകിയാണ് പുതുക്കൽ പ്രക്രിയകൾ പൂർത്തിയാക്കേണ്ടത്. പുതിയതും പുതുക്കുന്നതുമായ തൊഴിൽ വീസകൾക്ക് ഫീസ് നിശ്ചയിക്കുന്നത് മന്ത്രാലയത്തിലെ പട്ടികയിൽ കമ്പനിയുടെ സ്ഥാനം പരിഗണിച്ചാണ്. 


ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ :-

 
- തൊഴിലാളികളുടെ വിസ റദ്ദാക്കുന്നതിന് മുൻപ് സേവനകാല ആനുകൂല്യങ്ങൾ നൽകണമെന്നാണ് ചട്ടം.

 - വിസ പുതുക്കുന്നതിനു പിഴ അടയ്ക്കാനുണ്ടെങ്കിൽ അത് തീർത്ത ശേഷമാകും റദ്ദാക്കാനുള്ള അപേക്ഷകളിൽ നടപടിയെടുക്കുക.

 
- വ്യാജ രേഖകൾ സമർപ്പിച്ചാൽ വർക് പെർമിറ്റ് അപേക്ഷ നിരസിക്കും.

 - തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കാൻ മന്ത്രാലയം ആവിഷ്കരിച്ച വേതന സുരക്ഷാ പദ്ധതിയിലോ തൊഴിൽ മേഖലയിലെ ഇതര സംവിധാനങ്ങളിലോ കമ്പനി ചേരാതിരുന്നാൽ നിരസിക്കും.

  - കമ്പനികൾ വ്യാജമോ പൂട്ടിയതോ ആയാൽ അപേക്ഷ നിരസിക്കും.

Post a Comment

أحدث أقدم

 



Advertisements