Some new requirements to get a re-entry visa in Saudi Arabia.സൗദിയിൽ റീ-എൻട്രി വിസ കിട്ടാൻ പുതിയ ചില നിബന്ധനകൾ.

Some new requirements to get a re-entry visa in Saudi Arabia.സൗദിയിൽ റീ-എൻട്രി വിസ കിട്ടാൻ പുതിയ ചില നിബന്ധനകൾ.

സൗദിയിൽ റീ-എൻട്രി വിസ കിട്ടാൻ പുതിയ ചില  നിബന്ധനകൾ.






വിദേശികൾക്ക് സൗദിയിൽ നിന്നും പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്ന് സൗദി. സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്നതാണ് പുതിയ നിബന്ധന.





റീ-എന്‍ട്രി വിസാ കാലാവധി 90 ദിവസം,60 ദിവസം, 120 ദിവസം നിർണയിക്കുന്നത്. ഇതിൽ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധിയാക്കി കണക്കാക്കുന്നത്. വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവർ സൗദിയിൽ നിന്നും പോയാൽ മതിയാകും. വിസാ കാലാവധി യാത്രാ ദിവസം മുതലാണ് ഈ സാഹചര്യത്തിൽ കണക്കാക്കുന്നത്. റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിന് മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക.





ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. രണ്ടുമസം ആണ് ഇതിന് പരമാവധി കാലാവധിയുള്ളു. ഇഖാമ കാലാവധി പരിധിയില്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം. പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍ മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.


Post a Comment

أحدث أقدم

Advertisements