Now you can Return home with lakhs.

Now you can Return home with lakhs.



ഇനി ലക്ഷങ്ങളുമായി നാട്ടിലേക്ക് മടങ്ങാം: പ്രവാസികള്‍ക്കായി പുതിയ പദ്ധദിയുമായി ദുബായ്.




സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും ജുലൈ ഒന്നുമുതല്‍ സേവിംഗ്സ് സ്കീമായ ഡ്യൂസിന്റെ ഭാഗമാവേണ്ടി വരുമെന്ന് വ്യക്തമാക്കി ദുബായ് അധികൃതർ. ചില വിഭാഗങ്ങളെ മാത്രമാണ് ദുബായ് എംപ്ലോയീ വർക്ക്പ്ലേസ് സേവിംഗ്സ് (ഡി.ഇ.യു.സി.ഇ) പദ്ധതിയിൽ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുള്ളതെന്നും വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍വ്യക്തമാക്കുന്നു. ഘട്ടം ഘട്ടമായി എല്ലാവരേയും പദ്ധതിയുടെ ഭാഗമാക്കും


തൊഴിലുടമയാണ് ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കുക. അടിസ്ഥാനപരമായ സ്കീമുകൾ മുതല്‍  തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിലും ജീവനക്കാർക്ക് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. ദുബായിലെ മികച്ച ജീവനക്കാരെ നിലനിർത്തുകയാണ് ഈ സേവിങ് സ്കീം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.തൊഴിലില്‍ നിന്നും വിരമിക്കുന്ന സമയത്താവും സ്കീമിന്റെ ഭാഗമായി അടച്ച തുക തിരികെ ലഭിക്കുക. ഇതുവരെ 15000 തൊഴിലുടമകളും 25,000 വിദേശ തൊഴിലാളികളും ഡ്യൂസിന്റ ഭാഗമായിട്ടുണ്ട്. വർഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ വലിയൊരു സമ്പാദ്യവുമായി മടങ്ങാം എന്നുള്ളതാണ് പദ്ധതിയെ ആകർഷകമാക്കുന്നത്.

എല്ലാ സർക്കാർ ജീവനക്കാരും അവരുടെ സർക്കാർ തൊഴിൽ ദാതാവും എംപ്ലോയീ വർക്ക്പ്ലേസ് സേവിംഗ്സ്- ൽ എൻറോൾ ചെയ്യേണ്ടതുണ്ട്. യുഎഇ പൗരന്മാർ ഉൾപ്പെടെയുള്ള നിയമനിർമ്മാണത്തിൽ പറഞ്ഞിരിക്കുന്ന ചില ഇളവുകൾ ഒഴികെയുള്ളവർക്കെല്ലാം ഇത് ബാധകമാണ്,' ഡി ഐ എഫ് സി അതോറിറ്റിയുടെ ചീഫ് ലീഗൽ ഓഫീസർ ജാക്വസ് വിസർ പറഞ്ഞു.

2022 മാർച്ചിൽ ആരംഭിച്ച ഈ സ്കീം ആദ്യ ഘട്ടത്തിൽ ദുബായ് സർക്കാർ സ്ഥാപനങ്ങളിലെ പ്രവാസികളെയാമ് ലക്ഷ്യമിടുന്നത്. പിന്നീടുള്ള ഘട്ടങ്ങളിൽ അതിന്റെ നടപ്പാക്കൽ വിപുലീകരിക്കാനുള്ള പദ്ധതിയുമുണ്ട്. വിവിധ സമ്പാദ്യ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സംയോജിത സംവിധാനം നൽകിക്കൊണ്ട് മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

പുതിയ പദ്ധതിയിലേക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിലവിലുള്ള എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി വ്യവസ്ഥയ്ക്ക് പകരമാണിത്. നിലവില്‍ തൊഴിലുടമ ജീവനക്കാരന് നൽകേണ്ട ആനുകൂല്യം തന്നെയാണ് ഇത്, അതിനാൽ തന്നെ പുതിയ പദ്ധതിയില്‍ ചേരുന്നതോടെ ഒരു ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് പുതിയതായ കിഴിവുകളൊന്നും ഉണ്ടാകില്ല.



'യു എ ഇ പൗരന്മാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും വേണമെങ്കിൽ ശമ്പള കിഴിവിലൂടെ പദ്ധതിയിലേക്ക് സ്വമേധയാ സംഭാവനകൾ നൽകാൻ കഴിയും, എന്നാൽ ഈ നിർദേശം നിർബന്ധമുള്ളതല്ല,' അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് തിരഞ്ഞെടുക്കാനോ ഒഴിവാക്കാനോ ഉള്ള കഴിവ് ഉണ്ടായിരിക്കില്ലെന്നും, എന്നിരുന്നാലും, അവർക്ക് അവരുടെ നിക്ഷേപ സ്കീമുകളില്‍ നിയന്ത്രണമുണ്ടെന്നും അവരുടെ സാഹചര്യങ്ങളെയും ലക്ഷ്യങ്ങളെയും മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്ന സ്കീരം തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും ജാക്വസ് വിസർ .


Post a Comment

Previous Post Next Post

 



Advertisements