നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു |NORKA ROOTS

നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു |NORKA ROOTS

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്,

ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ

നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.

സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ഇ.ആർ / എൻഡോസ്കോപ്പി തുടങ്ങിയ

നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി/ എക്കോ ടെക്നിഷ്യൻ എന്നീ

വിഭാഗങ്ങളിലാണ് ഒഴിവ് ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും

സർജിക്കൽ/മെഡിക്കൽ ഡിപ്പാർട്മെന്റിൽ കുറഞ്ഞത് 2 മുതൽ 3 വർഷം

വരെ പ്രവർത്തിപരിചയവുമുള്ള പുരുഷ നഴ്സുമാർക്ക് വാർഡ് നഴ്സ്

തസ്തികയിലേക്കും ഒ.റ്റി/ഇ.ആർ ഡിപ്പാർട്മെന്റിലേക്ക് ബി.എസ്.സി

നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ ഒ.റ്റി, ഇ.ആർപ്രവർത്തി

പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം.

എൻഡോസ്കോപ്പി നേഴ്സ് തസ്തികയിൽ കുറഞ്ഞത് 5 വർഷം

എൻഡോസ്കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്സിംഗ്

ബിരുദമുള്ള വനിതകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സി.എസ്.എസ്.ഡി ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക് 2 മുതൽ 3 വർഷം വരെ

ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനായി

പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം.

എക്കോ ടെക്നിഷ്യൻ ഒഴിവിലേക്ക് കുറഞ്ഞത് 5 വർഷം എക്കോ.ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.

നഴ്സുമാർക്ക് 3500 മുതൽ 5000 ദിർഹവും ടെക്നീഷ്യന്മാർക്ക് 5000 ദിർഹവും

ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി

ജൂലൈ 25 നകം അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്ട്സ് സി.ഇ.ഒ

അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ടസിന്റെ വൈബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്

Post a Comment

Previous Post Next Post

 


Advertisements