How to get a five-year multiple entry visa for UAE? യു.എ.ഇയുടെ അഞ്ച്​ വർഷത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസ എങ്ങിനെ ലഭിക്കും?

How to get a five-year multiple entry visa for UAE? യു.എ.ഇയുടെ അഞ്ച്​ വർഷത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസ എങ്ങിനെ ലഭിക്കും?


യു.എ.ഇയുടെ അഞ്ച്​ വർഷത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസ എങ്ങിനെ ലഭിക്കും?


660 ദിർഹമിന്​ അഞ്ച്​ വർഷത്തെ മൾട്ടിപ്പ്​ൾ എൻട്രി വിസ യു.എ.ഇ പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികളാണ്​ അപേക്ഷിക്കാൻ ​ശ്രമിക്കുന്നത്​. മൂന്ന്​ മാസത്തെ വിസക്ക്​ പോലും 750 ദിർഹമിന്​ മുകളിൽ നൽകേണ്ട അവസ്​ഥയുള്ളപ്പോഴാണ്​ കുറഞ്ഞ നിരക്കിൽ അഞ്ച്​ വർഷ വിസ നൽകുന്നത്​.


ദുബൈ വിസ ആവശ്യമുള്ളവർ www.gdrfad.gov.ae എന്ന സൈറ്റ് വഴിയാണ്​ അപേക്ഷിക്കേണ്ടത്​ . സൈറ്റിൽ പ്രവേശിക്കാൻ കുറച്ച് ബബുദ്ധിമുട്ടാണ് ഇതിൽ ഇ -ചാനൽ എന്ന ഓപ്​ഷൻ വഴിയാണ്​ അപേക്ഷിക്കേണ്ടത്. അതിൽ പ്രവേശിച്ചാൽ വിവിധ വിസകൾക്ക്​ അപേക്ഷിക്കാൻ കഴിയും. ഫൈവ്​ ഇയർ മൾട്ടിപ്പ്​ൾ എൻട്രി വിസ എന്നതും ഇവിടെ കാണാൻ സാധിക്കും ഇതിലാണ്​ അപേക്ഷിക്കേണ്ടത്​. ഇതിന്​ നാല്​ ഡോക്യുമെൻറുകൾ നിർബന്ധമായും കരുതണം. പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ, പാസ്​പോർട്ട്​, ആറ്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെൻറ്​, ഇൻഷുറൻസ്​ എന്നിവയുടെ സ്​കാൻ ചെയ്​ത കോപ്പിയോ പി.ഡി.എഫോ അപ്​ലോഡ്​ ചെയ്യണം.


താമസിക്കുന്ന രാജ്യത്തെ ബാങ്കിലെ ആറ്​ മാസത്തെ സ്​റ്റേറ്റ്​മെൻറാണ്​ സമർപ്പി​ക്കേണ്ടത്​. മൂന്ന്​ ലക്ഷം രൂ​പക്ക്​ സമാനമായ തുക ആറ്​ മാസത്തിനിടെ അക്കൗണ്ടിൽ ഉണ്ടായിരിക്കണം. ഓൺലൈൻ വഴി ലഭിക്കുന്ന സ്​റ്റേറ്റ്​മെൻറ്​ മതി. ബാങ്കിൽ പോയി നേരിട്ട്​ സീൽ ചെയ്​ത്​ വാങ്ങണമെന്നില്ല. ഇൻറർനാഷനൽ ട്രാവൽ ഇൻഷ്വറൻസി​നൻ്റെ കോപ്പിയും വേണം. ഇത്​ ഇൻഷ്വറൻസ്​ കമ്പനിയുടെ വെബ്​സൈറ്റിൽ നിന്ന്​ ലഭിക്കും.യു.എ.ഇയിലെ പരിചയക്കാരുടെ മേൽവിലാസവും ചോദിക്കുന്നുണ്ട്​. യു.എ.ഇയിൽ എത്തിയാൽ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിലാസവും നൽകണം.

വിവരങ്ങൾ അപ്​ലോഡ്​ ചെയ്​താൽ പണം അടക്കാൻ കഴിയും. ക്രെഡിറ്റ്​കാർഡ്​ ഉപയോഗിച്ച്​ ഓൺലൈൻ വഴി പണം അടക്കാം. 660 ദിർഹമാണ് അടക്കേണ്ടത്. ഇത് സബ്​മിറ്റ്​ ചെയ്യുന്നതോടെ രജിസ്​ട്രേഷൻ നമ്പർ ലഭിക്കും. ഇത്​ ഉപയോഗിച്ച്​ തുടർ ദിവസങ്ങളിൽ നമ്മുടെ വിസ സ്​റ്റാറ്റസ്​ അറിയാൻ കഴിയും. അപ്രൂവ്​ എന്ന്​ കാണുന്നുണ്ടെങ്കിൽ അതിനടുത്തുള്ള ഐക്കണിൽ ക്ലിക്ക്​ ചെയ്​ത്​ വിസ പ്രിൻറ്​ എടുക്കാം. വിസ ഏതെങ്കിലും കാരണവശാൽ റദ്ദാക്കപ്പെട്ടാൽ 500 ദിർഹം തിരികെ കിട്ടും എന്നാണ്​ മനസിലാകുന്നത്​.
ഇടക്കിടെ യു.എ.ഇയിൽ പോകേണ്ടവർക്ക് വളരെ ഉപകാരപ്രദമാണ്​ ഈ വിസ. ഒരു വർഷത്തിൽ എത്ര തവണ വരാം എന്നതിനെ കുറിച്ച്​ അവ്യക്​തത നിലനിൽക്കുന്നുണ്ട്​.

Post a Comment

Previous Post Next Post

 



Advertisements