ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് തുടങ്ങിയ എല്ലാ രേഖകളും ഇനി വാട്സാപ്പിലൂടെ ഡൗൺലോഡ് ചെയ്യാം

ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് തുടങ്ങിയ എല്ലാ രേഖകളും ഇനി വാട്സാപ്പിലൂടെ ഡൗൺലോഡ് ചെയ്യാം

 


വാട്സാപ്പിലൂടെ ഇനി ഡിജിലോക്കർ രേഖകൾ ഡൗൺലോഡ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന സേവനമാണ് ഡിജിലോക്കർ. ഇതിലെ രേഖകൾ വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യമാണ് ഐടി മന്ത്രാലയത്തിനു കീഴിലുള്ള ‘MyGov’ ആരംഭിച്ചിരിക്കുന്നത്.

 എങ്ങനെയാണ് ഇത് സാധിക്കുക?

📌  ഇവിടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് വാട്സപ്പിൽ MyGov Helpdesk എന്ന ചാറ്റ് ചെയ്യാനുള്ള നമ്പർ വാട്സപ്പിൽ തുറക്കും. വാട്സാപ്പിൽ ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ തുറക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ശരിയായ ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ് തുറന്നത് എന്ന് ഉറപ്പുവരുത്താൻ പച്ച ടിക് മാർക് ഉണ്ടോയെന്നു പരിശോധിക്കുക.

>

📌 ഈ നമ്പറിലേക്ക് ‘hi’ എന്ന മെസേജ് അയച്ചാൽ ‘Cowin Services’, ‘Digilocker Services’ എന്നിങ്ങനെ 2 മെനു കാണാം. ഇതിൽ ഡിജിലോക്കർ തിരഞ്ഞെടുക്കുക.

📌 നിലവിൽ ഡിജിലോക്കർ അക്കൗണ്ട് ഉണ്ടോയെന്ന ചോദ്യത്തിന് ‘യെസ്’ അല്ലെങ്കിൽ ‘നോ’ നൽകുക. ഡിജിലോക്കർ അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ ‘നോ’ നൽകിയാൽ അക്കൗണ്ട് സജ്ജമാക്കാനുള്ള മെനു ലഭ്യമാകും.

📌 അക്കൗണ്ട് ഉള്ളവർ ‘യെസ്’ നൽകിയ ശേഷം 12 അക്ക ആധാർ നമ്പർ സ്പേസ് ഇടാതെ ടൈപ് ചെയ്ത് അയയ്ക്കുക.

📌 ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) നൽകുക.

📌 നിങ്ങളുടെ ഡിജിലോക്കറിലുള്ള രേഖകൾ ഏതൊക്കെയെന്ന് എഴുതിക്കാണിക്കും. ഡൗൺലോഡ് ചെയ്യേണ്ട രേഖയുടെ നേരെയുള്ള സംഖ്യ ടൈപ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ രേഖ ലഭിക്കും.

📌’Cowin Services’ ഓപ്ഷൻ ആദ്യം തിരഞ്ഞെടുത്താൽ വാക്സീൻ ബുക്ക് ചെയ്യാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പറ്റും.

വാട്സാപ്പിൽ ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ തുറക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post

Advertisements