സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1044 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2022 ജൂൺ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Notification Details
- ബോർഡ്: South East Central Railway (SECR)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ആകെ ഒഴിവുകൾ: 1044
- തസ്തിക: അപ്പ്രെന്റിസ്
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 9
- അവസാന തീയതി: 2022 ജൂൺ 3
Vacancy Details
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ 1044 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റെയിൽവേയുടെ മോട്ടിബാഗ്, നാഗ്പൂർ വർക്ക് ഷോപ്പുകളിൽ ആണ് ഒഴിവുകൾ വരുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
- ഫിറ്റർ 216
- കാർപെൻഡർ 868
- വെൽഡർ 94
- COPA 50
- ഇലക്ട്രീഷ്യൻ 160
- സ്റ്റെനോഗ്രാഫർ/ സെക്രട്ടേറിയൽ അസിസ്റ്റന്റ് 15
- പ്ലംബർ 45
- പെയിന്റർ 64
- വയർമാൻ 60
- ഇലക്ട്രോണിക്സ് മെക്കാനിക്ക് 6
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് 10
- ഡീസൽ മെക്കാനിക് 122
- അപ്ഫോൾസ്റ്റർ 6
- ഡ്രൈവർ & മെക്കാനിക്ക് 5
- മെഷീനിസ്റ്റ് 830
- ഡിജിറ്റൽ ഫോട്ടോഗ്രാഫർ 2
- ടർണർ 22
- ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ 5
- ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ 5
- ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ 5
- ഗ്യാസ് കട്ടർ 15
- സ്റ്റെനോഗ്രാഫർ (ഹിന്ദി) 15
- കേബിൾ ജോയിന്റർ 3
- മാസൺ 18
- സെക്രട്ടേറിയൽ പ്രാക്ടീസ് 3
- ആകെ 1044
Age Limit Details
15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
ഒരു അംഗീകൃത ബോർഡിൽ നിന്ന്, കുറഞ്ഞത് 50% മാർക്കോടെ, പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകുന്ന നോട്ടിഫൈഡ് ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും കൈവശം വയ്ക്കണം. ഓൺലൈൻ വിജ്ഞാപനം തുറക്കുന്ന തീയതിയിൽ അതായത് 2022 മെയ് 4-ന് അപേക്ഷകന് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം.
Application Fees
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://secr.indianrailways.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ആ സൈറ്റ് മുഖേന തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾതുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതാണ്
- അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
- ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment