253 ഒഴിവുകളുമായി ഗോവ ഷിപ്‌യാഡ് ലിമിറ്റഡ്: ഏപ്രിൽ 28 വരെ അപേക്ഷിക്കാം | Goa shipyard limited recruitment 2022

253 ഒഴിവുകളുമായി ഗോവ ഷിപ്‌യാഡ് ലിമിറ്റഡ്: ഏപ്രിൽ 28 വരെ അപേക്ഷിക്കാം | Goa shipyard limited recruitment 2022


Goa shipyard limited recruitment 2022


ഗോവ: ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 253 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനം ആണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 28.

  • പ്രായപരിധി: 33 (അർഹർക്ക് ഇളവ്).
  • അപേക്ഷാ ഫീസ്: 200 രൂപ. ഡി.ഡി. ആയി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല.


തസ്തികയും യോഗ്യതയും:

  • അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്‌ലേറ്റർ): ഹിന്ദി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്‌ലേഷൻ (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും). ഒപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.
  • സ്ട്രക്ചറൽ ഫിറ്റർ, റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്, വെൽഡർ, ത്രീജി വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്:   ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ, എൻ.സി.ടി.വി.ടി/ഐ.ടി.ഐ. ഒപ്പം രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ത്രീജി വെൽഡർ ട്രേഡിൽ ത്രീജി വെൽഡിങ് സർട്ടിഫിക്കേഷൻ വേണം).
  • ഇലക്ട്രിക്കൽ മെക്കാനിക്, പ്ലംബർ: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. ഒപ്പം രണ്ട് വർഷത്തെ പരിചയവും.
  • മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ: പത്താം ക്ലാസും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും. ഒപ്പം 2 വർഷത്തെ പരിചയവും.
  • പ്രിന്റർ കം റെക്കോർഡ് കീപ്പർ: പത്താം ക്ലാസും 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സും. ഒപ്പം 1 വർഷത്തെ പ്രവൃത്തി പരിചയം.


  • കുക്ക്: പത്താം ക്ലാസും രണ്ട് വർഷത്തെ പരിചയവും.
  • ഓഫിസ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, യാർഡ് അസിസ്റ്റന്റ്:  ബിരുദവും ഒരു വർഷത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് (ബി.സി.എ., ബി.എസ്‌.സി. കംപ്യൂട്ടർ യോഗ്യതക്കാർക്ക് ബാധകമല്ല). ഒപ്പം ഒരു വർഷത്തെ പരിചയവും.
  • ഓഫിസ് അസിസ്റ്റന്റ് (ഫിനാൻസ്/ഇന്റേണൽ ഓഡിറ്റ്): കൊമേഴ്സ് ബിരുദവും ഒരു വർഷ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സും. ഒപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
  • ജൂനിയർ ഇൻസ്ട്രക്ടർ (അപ്രന്റിസ്)-മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
  • മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ: മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും.
  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഷിപ് ബിൽഡിങ്):  ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
  • സിവിൽ അസിസ്റ്റന്റ്: സിവിൽ എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
  • ട്രെയിനി (വെൽഡർ, ജനറൽ ഫിറ്റർ): വെൽഡർ/ഫിറ്റർ/ജനറൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ, എൻ.സി.ടി.വി.ടി/ഐ.ടി.ഐ.
  • അൺ സ്കിൽഡ്: പത്താം ക്ലാസും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

കൂടുതൽ വിവരങ്ങൾക്ക്: https://goashipyard.in

Post a Comment

أحدث أقدم

 



Advertisements