ഈ പ്രശ്‌നം നിങ്ങൾക്കുണ്ടോ? യുപിഐ ചെയ്യുമ്പോൾ അകൗണ്ടിൽ നിന്ന് പണം കുറഞ്ഞു, എന്നാൽ ലഭിക്കേണ്ടവർക്ക് അത് കിട്ടുകയോ നിങ്ങളുടെ അകൗണ്ടിലേക്ക് തിരികെ വരികയോ ചെയ്‌തിട്ടില്ല; എങ്കിൽ പണം തിരികെ ലഭിക്കാനായി ഇങ്ങനെ ചെയ്യുക UPI Transaction problems

ഈ പ്രശ്‌നം നിങ്ങൾക്കുണ്ടോ? യുപിഐ ചെയ്യുമ്പോൾ അകൗണ്ടിൽ നിന്ന് പണം കുറഞ്ഞു, എന്നാൽ ലഭിക്കേണ്ടവർക്ക് അത് കിട്ടുകയോ നിങ്ങളുടെ അകൗണ്ടിലേക്ക് തിരികെ വരികയോ ചെയ്‌തിട്ടില്ല; എങ്കിൽ പണം തിരികെ ലഭിക്കാനായി ഇങ്ങനെ ചെയ്യുക UPI Transaction problems

  കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റിന്റെ പ്രവണത വർധിച്ചു. ഡിജിറ്റൽ പണമിടപാടുകളിലും യുപിഐ (UPI) വഴി പണമടയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. യുപിഐ ഉപയോഗിച്ചുള്ള പേയ്‌മെന്റ് വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാൽ യുപിഐ ചെയ്യുമ്പോൾ അകൗണ്ടിൽ നിന്ന് പണം കുറഞ്ഞു, എന്നാൽ ആർക്കാണോ അയച്ചത് അത് അവർക്ക് അത് ലഭിക്കുകയോ നിങ്ങളുടെ അകൗണ്ടിലേക്ക് തിരികെ വരികയോ ചെയ്യാത്ത അവസ്ഥയുണ്ടാവാറുണ്ട്.

   
New Delhi, India, News, Complaint, Cash, Bank, Banking, NCP, Phone Call, Twitter, UPI, Digital Money, Issues, UPI Payment: Money was deducted from the account while doing UPI, Top-Headlines, but neither the merchant got it nor did it come to your account, then complain here for refund.



അത്തരം ഒരു സാഹചര്യത്തിൽ ബാങ്കുകളോ നിങ്ങൾ പണം അയച്ചത് ആർക്കാണോ അവരോ നിങ്ങളോട് 2-3 ദിവസം കാത്തിരിക്കാൻ ആവശ്യപ്പെടുന്നു. സാധാരണയായി ഈ 2-3 ദിവസത്തിനുള്ളിൽ നിങ്ങളുടെ പണം തിരികെ അയച്ചയാളുടെ അകൗണ്ടിലേക്ക് പോകുകയോ ചെയ്യും. എന്നാൽ ചില സന്ദർഭങ്ങളിൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് അവർക്ക് ലഭിക്കുകയോ നിങ്ങളുടെ അകൗണ്ടിലേക്ക് തിരികെ ലഭിക്കുകയോ ചെയ്യാതെ വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം.


എൻപിസിഐ പ്രശ്നം പരിഹരിക്കും

എൻപിസിഐ (NPCI, നാഷനൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇൻഡ്യ) യുപിഐ ഇടപാടുകളുടെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നു. അതായത്, യുപിഐയുടെ എല്ലാ പേയ്‌മെന്റുകളും ഈ സംവിധാനത്തിന് കീഴിലാണ് നടക്കുന്നത്. നേരത്തെ പറഞ്ഞ സാഹചര്യത്തിൽ എപ്പോഴെങ്കിലും നിങ്ങളുടെ പണം കുടുങ്ങിയാൽ എൻപിസിഐ വഴി നിങ്ങൾക്ക് പണം തിരികെ ലഭിക്കും. പരാജയപ്പെട്ടതോ പിശകുള്ളതോ ആയ ഇടപാടുകൾക്കായി നിങ്ങൾ ഉടൻ തന്നെ എൻപിസിഐ-യെ ബന്ധപ്പെടണം.


എൻപിസിഐ യിൽ എങ്ങനെ പരാതി നൽകാം?

3-4 ദിവസത്തിന് ശേഷവും നിങ്ങളുടെ ഇടപാട് തടസപ്പെട്ടാൽ ഉടൻ തന്നെ നിങ്ങൾ എൻപിസിഐ-യെ ബന്ധപ്പെടണം.


1. ഫോൺ വഴി

നിങ്ങളുടെ ഇടപാടിനെക്കുറിച്ച് എൻപിസിഐയുടെ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. 18001201740 എന്ന നമ്പറിൽ വിളിക്കണം. ഇതിനുശേഷം, നിങ്ങളുടെ ഇടപാട് നമ്പർ ഉപയോഗിച്ച് പരാതി രെജിസ്റ്റർ ചെയ്യുക.


2. പോർടലിന്റെ സഹായത്തോടെ

എൻപിസിഐയിൽ പരാതി രെജിസ്റ്റർ ചെയ്യാനുള്ള മറ്റൊരു മാർഗം പോർടൽ വഴിയാണ്. ഇതിനായി നിങ്ങൾ എൻപിസിഐയുടെ പോർടലിലേക്ക് http://www.npci.org.in/ പോകണം. അവിടെ GET IN TOUCH എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. ഇതിനുശേഷം, ഒരു പേജ് നിങ്ങളുടെ മുന്നിൽ തുറക്കും, അതിൽ ഒരു തരം ഫോം കാണാം. അതിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, നിങ്ങളുടെ പ്രശ്നം തുടങ്ങിയവ പൂരിപ്പിക്കണം. അതിനു ശേഷം സമർപിക്കുക.


3. ട്വിറ്റർ വഴി

നിങ്ങൾ ട്വിറ്റർ ഉപയോഗിക്കുകയാണെങ്കിൽ, പരാതി ഫയൽ ചെയ്യുന്നതിനുള്ള നല്ലൊരു ഓപ്ഷൻ കൂടിയാണിത്. ഇതിനായി നിങ്ങൾ ആദ്യം ട്വിറ്ററിൽ പോയി എൻപിസിഐയെ ഫോളോ ചെയ്യുക. ശേഷം അതിന്റെ പ്രൊഫൈൽ പേജിലേക്ക് പോകുക. മുകളിലുള്ള 'മെസേജ്' ഐകണിൽ ക്ലിക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ പ്രശ്നം കുറിക്കുക. നിങ്ങളുടെ പരാതി രെജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, യുപിഐ ഐഡി, ഇടപാട് നമ്പർ, റിസീവർ ബാങ്ക്, അയച്ചയാളുടെ ബാങ്ക് എന്നിവയും മറ്റ് ചില വിവരങ്ങളും നൽകണം. ഇതിന് ശേഷം നിങ്ങളുടെ പരാതി രെജിസ്റ്റർ ചെയ്യും.

Post a Comment

Previous Post Next Post

 



Advertisements