റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ അരിയും സൗജന്യ കിറ്റും ലഭിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ നിരവധി ആനുകൂല്യങ്ങൾ അവസാനിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഏറ്റവും വലിയ ആനുകൂല്യ പ്രഖ്യാപനം വന്നിരിക്കുകയാണ്. രാജ്യത്തുള്ള ഭക്ഷ്യവിലക്കയറ്റം കുറയ്ക്കുന്നതിന് സഹായിക്കുന്ന പ്രഖ്യാപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന സൗജന്യ അരിയും ഭക്ഷ്യധാന്യവും ആറ് മാസത്തേക്ക് കൂടി നീട്ടിരിക്കുകയാണ്. സെപ്റ്റംബർ മാസം വരെ ഈ ആനുകൂല്യം റേഷൻ കാർഡുടമകൾക്ക് ലഭിക്കുന്നതാണ്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ കാര്യം തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു സ്ഥിതി മെച്ചപ്പെട്ടു എങ്കിലും പദ്ധതിയുടെ ആനുകൂല്യം നീട്ടുകയാണ് എന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 3.4 ലക്ഷം കോടി രൂപയുടെ ചിലവിൽ 1300 ടൺ ഭക്ഷ്യധാന്യങ്ങൾ ആണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിതരണം ചെയ്തിരുന്നത്. ഭക്ഷ്യസുരക്ഷാ റേഷൻ വിതരണത്തിന് പുറമേയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
പൊതുമാർക്കറ്റിൽ അരിയുടെയും ഗോതമ്പിന്റെയും വില കുറയ്ക്കുവാനും ഇത് സഹായിക്കും. കേരളത്തിലുള്ള മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.
Post a Comment