റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത

റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത





ഭക്ഷ്യ വകുപ്പിന്റെ ഭാഗത്തു നിന്നും റേഷൻകാർഡ് ഉടമകൾക്ക് സന്തോഷം നൽകുന്ന പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്. കേരളത്തിലുള്ള എല്ലാ വിഭാഗത്തിലും ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരി 50 50 എന്ന രീതിയിൽ പച്ചരിയും പുഴുങ്ങലരിയും നൽകുവാനുള്ള ഏറ്റവും പുതിയ നടപടിയാണ് വന്നിരിക്കുന്നത് .


ഈ രീതിയിൽ അരി നൽകുന്നതിനു വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ഈമാസം തന്നെ വിതരണം ഉണ്ടായിരിക്കുമെന്നാണ് ഭക്ഷ്യമന്ത്രി അറിയിച്ചിരിക്കുകയാണ്. 30 70 എന്ന അനുപാതത്തിൽ ആയിരുന്നു ഇതുവരെയും അരിയുടെ വിതരണം ഉണ്ടായിരുന്നത്.

വെള്ള കാർഡ് ഉടമകൾക്ക് പല സമയങ്ങളിലും പച്ചരി ലഭിക്കുന്നത് വളരെ കുറവായും ഒരുപക്ഷേ ലഭിക്കാതെയും വന്നിരുന്നു. വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ അഞ്ച് കിലോ അരി ലഭിക്കുമ്പോൾ ഇതിൽ രണ്ടര കിലോ പച്ചരിയും രണ്ടരക്കിലോ പുഴുങ്ങലരിയും ആയിരിക്കും.

പഞ്ചാബിൽ നിന്നുള്ള സോനാ മസൂരി ആയിരുന്നു റേഷൻ കാർഡ് ഉടമകൾക്ക് ഇതുവരെയും ലഭിച്ചുകൊണ്ടിരുന്ന അരി എങ്കിൽ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമായ ആന്ധ്ര ജയ സുലേഖ അരി എല്ലാ കാർഡ് കുടുംബങ്ങൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി ഫുഡ് കോർപ്പറേഷൻ ഇന്ത്യയുമായി ഭക്ഷ്യ പൊതുവിതരണവകുപ്പ് ധാരണയിൽ എത്തിയിരിക്കുകയാണ്.

സൗജന്യ കിറ്റ് വിതരണം നടന്നിരുന്ന സമയത്ത് 94% വെള്ള റേഷൻ കാർഡ് റേഷൻകടയിൽ എത്തിയിരുന്നു. എന്നാൽ കാര്യമായ ഭക്ഷ്യ വീതം ഇല്ലാത്തതുകൊണ്ട് തന്നെ കേവലം 63 ശതമാനം വെള്ള റേഷൻ കാർഡുകൾ മാത്രമാണ് കഴിഞ്ഞമാസം റേഷൻകടകളിൽ എത്തിയിരുന്നത്.

ഇതെല്ലാം പരിഗണിച്ചുകൊണ്ട് 10 കിലോ അരി വെള്ള റേഷൻ കാർഡ് ഉടമകൾക്ക് റേഷൻകടകൾ വഴി ഈ മാസം ലഭ്യമാക്കും. സാധാരണ രീതിയിൽ വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അരി വിഹിതം 5 കിലോയിൽ നിന്ന് 10 കിലോ ആക്കി ഉയർത്തിയിരിക്കുകയാണ്. 10 രൂപ 90 പൈസയാണ് ഒരു കിലോ അരിക്ക് ഈടാക്കുന്നത്.

ബാക്കി മൂന്നു കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിലും നൽകും. നീല റേഷൻ കാർഡ് ഉടമകൾക്കും 15 രൂപ നിരക്കിൽ 3 കിലോ അരി റേഷൻ കടകളിലൂടെ ലഭിക്കുന്നതാണ്. മാർച്ച് മാസം 31 ആം തീയതി വരെ ക്രിസ്മസ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിച്ച അധിക ലിറ്റർ മണ്ണെണ്ണ വാങ്ങുവാൻ അവസരമുണ്ട്

Post a Comment

Previous Post Next Post

 



Advertisements