ഓപ്പറേഷൻ സൈലെൻസ്..! വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും..! പുതിയ നടപടികൾ ഇങ്ങനെ..! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്! Operation license

ഓപ്പറേഷൻ സൈലെൻസ്..! വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും..! പുതിയ നടപടികൾ ഇങ്ങനെ..! ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്! Operation license


സ്വന്തമായി വാഹനങ്ങൾ ഉള്ള ആളുകൾ അറിയുന്നതിനായി ഏറ്റവും പുതിയൊരു അറിയിപ്പാണ് എത്തിയിരിക്കുന്നത്.  ഇതിൻറെ വിശദവിവരങ്ങൾ പരിശോധിക്കാം. മോട്ടോർ വാഹന വകുപ്പിൻറെ ഭാഗത്തുനിന്നുമുള്ള ഏറ്റവും പുതിയ അറിയിപ്പാണ് വാഹന ഉടമകൾക്കായി നൽകിയിരിക്കുന്നത്.
 
ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ വാഹനപരിശോധന നടത്തുന്നതിനാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. ഫെബ്രുവരി 18 ആം തീയതി വരെ ആയിരിക്കും വ്യാപകം ആയിട്ടുള്ള പ്രത്യേക പരിശോധന നടത്തുന്നത്.
പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇത്തരത്തിൽ പരിശോധന നടത്തുക. ഓപ്പറേഷൻ സൈലൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഒരു പരിശോധനയിൽ പ്രത്യേകമായും സൈലൻസറിൽ മാറ്റങ്ങൾ വരുത്തി ശബ്ദം കൂടുതൽ ആക്കിയ  വാഹനങ്ങൾക്ക് നേരെ ആയിരിക്കും നടപടികൾ സ്വീകരിക്കുക.
 
ഇതുകൂടാതെ ഹെഡ് ലൈറ്റിൽ വെളിച്ചം കൂട്ടുക,  ഹാൻഡ് ബാറുകളിൽ മോഡിഫിക്കേഷൻ വരുത്തുക, മറ്റ് തരത്തിലുള്ള അനധികൃതമായ മോഡിഫിക്കേഷനുകൾ വാഹനത്തിൽ നടത്തുക എന്നിവയ്ക്കെതിരെയും കർശന നടപടി തന്നെ സ്വീകരിക്കുന്നതായിരിക്കും.
ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കുന്നതിനായി പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല മോഡിഫിക്കേഷനുകൾ എല്ലാം നീക്കം ചെയ്യേണ്ടതായും വരുന്നതാണ്. 

ഇത് അനുസരിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതായിരിക്കും നിന്നും അറിയിച്ചിട്ടുണ്ട്. എല്ലാ ഇരുചക്ര വാഹന ഉടമകളും ഇക്കാര്യം അറിഞ്ഞിരിക്കണം.

Post a Comment

أحدث أقدم

Advertisements