DIC Kerala Recruitment 2022: Apply Online Latest 59 Resource Person Vacancies

DIC Kerala Recruitment 2022: Apply Online Latest 59 Resource Person Vacancies


കേരള സർക്കാറിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് കേരളത്തിലെ വിവിധ താലൂക്ക് വ്യവസായ ഓഫീസുകളിലെ MSME ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് റിസോഴ്സ് പേഴ്സൺ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി പന്ത്രണ്ടാം തീയതി വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


Job Highlights

🏅 ഓർഗനൈസേഷൻ: Directorate of industries and Commerce
🏅 ജോലി തരം: Kerala Govt
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: റിസോഴ്സ് പേഴ്സൺ
🏅 ആകെ ഒഴിവുകൾ: 59
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 അപേക്ഷിക്കേണ്ട തീയതി: 29.12.2021
🏅 അവസാന തീയതി: 12.01.2022

Vacancy Details

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് കേരളത്തിലെ വിവിധ താലൂക്കുകളിലായി 59 റിസോഴ്സ് പേഴ്സൺ ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.


Age Limit Details

18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

Educational Qualifications

  • ബിടെക്/ എംബിഎ/ എംസിഎ
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം നിർബന്ധമാണ്
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം

Salary Details

കേരള വാണിജ്യ-വ്യവസായ ഡയറക്ടറേറ്റ് റിക്രൂട്ട്മെന്റ് വഴി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കുന്നതാണ്.


How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2022 ജനുവരി 12 ന് വൈകുന്നേരം 5 മണി വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Apply Now

Official Website

Post a Comment

أحدث أقدم

 



Advertisements