വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം? How to link aadhar with voter id

വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം? How to link aadhar with voter id

കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വച്ച പ്രധാന നിര്‍ദേശമായിരുന്നു ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നത്.ഇതുകൂടാതെ,​ 18 വയസ് പിന്നിടുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മുതല്‍ വര്‍ഷത്തില്‍ നാല് തവണ അവസരം നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനവും ശ്രദ്ധേയമായി. അതിലൂടെ കൂടുതല്‍ പേരെ വോട്ടിംഗ് പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

സര്‍വീസ് വോട്ടര്‍മാര്‍ക്കായി ജെന്‍ഡര്‍ ന്യൂട്രല്‍ നിയമവും കൊണ്ടുവരുന്നതാണ് അടുത്ത നടപടി. നിലവില്‍ സര്‍വീസിലിരിക്കുന്ന പുരുഷ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ഇനിമുതല്‍ സ്ത്രീ ഉദ്യോഗസ്ഥരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഈ അവസരം നല്‍കും. ഇതിനായി ചട്ടത്തില്‍ നിലവില്‍ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് 'ജീവിതപങ്കാളി' എന്നാക്കി മാറ്റും.



ഇതിന് പുറമേ,​ തിരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കാന്‍ കമീഷന് അധികാരമുണ്ടാകും. നിലവില്‍ സ്‌കൂളുകളും മറ്റു പ്രധാന കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് കാലയളവില്‍ ഉപയോഗിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. പെയ്ഡ് ന്യൂസ് കുറ്റകരമാക്കുക, തെറ്റായ സത്യവാങ്മൂലം നല്‍കിയതിനുള്ള ശിക്ഷ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയായി വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ സര്‍ക്കാരിന് കത്തെഴുതിയിരുന്നു.40 ഓളം തിരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം,​ അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇതെല്ലാം പ്രാവര്‍ത്തികമാകോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.



വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം?

നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടല്‍ വഴിയോ എസ് എംഎസ് വഴിയോ അല്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സന്ദര്‍ശിച്ചോ വോട്ടര്‍ ഐ ഡി കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാം.

പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കേണ്ട രീതി

  • https://voterportal.eci.gov.in/ എന്ന ലിങ്കില്‍ പ്രവേശിക്കുക.
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ , ഇ മെയില്‍ ഐഡി, വോട്ടര്‍ നമ്പർ ,പാസ് വേഡ് എന്നിവ ഉപയോഗിച്ച്‌ പേജില്‍ പ്രവേശിക്കാം.
  • സംസ്ഥാനം, ജില്ല, വ്യക്തിവിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.
  • സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന ഫീഡ് ആധാര്‍ നമ്പർ ,എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ആധാറിലെ പേര്, നമ്പർ , വോട്ടര്‍ ഐഡി നമ്പർ , മൊബൈല്‍  നമ്പർ ,എല്ലാം നല്‍കുക.
  • നല്‍കിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.


എസ് എം എസ് വഴി രജിസ്റ്റര്‍ ചെയ്യാന്‍

വോട്ടര്‍ നമ്ബര്‍ ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് ആധാര്‍ നമ്പർ , ടൈപ്പ് ചെയ്യുക. ശേഷം 166 എന്ന നമ്ബറിലോ 51969 എന്ന നമ്പറിലോ എസ് എം എസ് അയക്കാം.

Post a Comment

أحدث أقدم

 



Advertisements