കേരള സർക്കാരിന്റെ വാതിൽപടി സേവനം എന്ന പദ്ധതിക്കായി സന്നദ്ധസേന വോളണ്ടിയർമാരാകാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം... | Volunteers for enrollment to Vaathilppadi Sevanam

കേരള സർക്കാരിന്റെ വാതിൽപടി സേവനം എന്ന പദ്ധതിക്കായി സന്നദ്ധസേന വോളണ്ടിയർമാരാകാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം... | Volunteers for enrollment to Vaathilppadi Sevanam

വാതിൽപ്പടി സേവനം


കേരള സർക്കാറിൻറെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുന്ന വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് വാതിൽപ്പടി സേവനം. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരാവയരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം.

ഗുണഭോക്താക്കൾ


60 വയസ്സിന് മുകളിലുള്ളവർ

ഭിന്നശേഷിക്കാർ

കിടപ്പുരോഗികൾ

ചലന പരിമിതി അനുഭവിക്കുന്നവർ


ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ


ലൈഫ് സർട്ടിഫിക്കറ്റ്

മസ്റ്ററിംങ്

സാമൂഹ്യ സുരക്ഷ പെൻഷൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ

ജീവൻരക്ഷാ മരുന്നുകൾ


നോഡൽ വകുപ്പ്


തദ്ദേശ സ്വയംഭരണ വകുപ്പാണ് വാതിൽപ്പടി സേവനപദ്ധതി നടപ്പാക്കുന്നത്.


മറ്റ് വകുപ്പുകൾ


ആരോഗ്യ വകുപ്പ്

സാമൂഹ്യനീതി വകുപ്പ്

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്


പദ്ധതി നിർവ്വഹണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും, ആശാ പ്രവർത്തകരും, അവരെ സഹായിക്കുന്ന സന്നദ്ധസേനാംഗങ്ങൾ വഴി ഗുണഭോക്താവിന് ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന് ഉറപ്പുവരുത്തും.

ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ചില തദ്ദേശസ്വയംഭരണ സ്ഥാപങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മൊത്തം അൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഈ വർഷം തന്നെ സർക്കാർ നടപ്പിലാക്കും.


നിർദ്ദേശങ്ങൾ

ഒരു നിശ്ചിത കാലയളവിലേക്കല്ലാതെ, തുടർച്ചയായി സന്നദ്ധപ്രവർത്തനം നടത്തുവാൻ തത്പരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ട് അർഹരായവരുടെ പടിവാതിൽക്കൽ തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ഗുരുതര രോഗം, അതി ദാരിദ്ര്യം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവരുമായി ഇടപഴകുന്നതിനും സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങൾവഴി ഓരോ വോളന്റയർക്കും, അവസരം ലഭിക്കും. ഇതിലൂടെ മാനവികത, നേതൃഗുണം , ഏകോപനം, സാമൂഹിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വലിയ അവസരം നിങ്ങൾക്ക് ലഭിക്കുന്നു . പൊതുപ്രവർത്തന രംഗത്തേക്കുള്ള മികച്ച തുടക്കവുമാണ് ഈ പ്രവർത്തനങ്ങളിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.

പ്രായപരിധി 18 to 50

കുറഞ്ഞത് ആറുമാസക്കാലയളവിലെങ്കിലും തുടർച്ചയായി സേവനസന്നദ്ധതയുള്ളവരാണ് വാതിൽപ്പടി സേവനത്തിൽ പങ്കെടുക്കേണ്ടത്.

രജിസ്റ്റർ ചെയ്യാൻ കഴിയാതെ വരുന്ന പക്ഷം ssannadhasena@gmail.com എന്ന ഇമെയിലിൽ കാരണം ബോധിപ്പിച്ചുകൊണ്ട് ബന്ധപ്പെടേണ്ടതാണ്

സമൂഹത്തിലെ ഏറ്റവും പരിഗണന ലഭിക്കേണ്ട ജനവിഭാഗത്തെയാണ് വാതിൽപ്പടിസേവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നതുകൊണ്ട് ഏറ്റവും ആത്മാർഥതയോടും സ്നേഹാനുകമ്പയോടും കൂടി ചുമതലകൾ നിർവ്വഹിക്കുവാൻ തയ്യാറാവേണ്ടതാണ്.

ആരോഗ്യ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുവാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

തദ്ദേശ സ്വയംഭരണ പ്രതിനിധി, ആശ, കുടുംബശ്രീ പ്രവർത്തകർ എന്നിവരോടൊപ്പം ചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരായിരിക്കണം.

സേവനകാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യാത്രാബത്ത (travelling allowance), ആകസ്മിക ചെലവുകൾ (incidental expenses) എന്നിവ നൽകുന്നതായിരിക്കും.

നിലവിൽ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വൊളണ്ടിയർമാർ, ലോഗിൻ ചെയ്ത ശേഷം, വാതിൽപ്പടി സേവനം എന്ന മെനുവിലൂടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക. ശേഷം വാതിൽപ്പടി സേവനത്തിന് താങ്കൾ സന്നദ്ധനാണെങ്കിൽ രജിസ്റ്റർ ചെയ്യുക.

പുതുതായി സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്യുന്ന വൊളണ്ടിയർമാർക്ക് രജിസ്ട്രേഷൻ വേളയിൽ തന്നെ വാതിൽപ്പടി സേവനത്തിന് സന്നദ്ധത രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ്.


 രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 https://sannadhasena.kerala.gov.in/volunteerregistration


 രജിസ്റ്റർ ചെയ്തവർ ലോഗിൻ ചെയ്ത് അപ്ഡേറ്റ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

 https://sannadhasena.kerala.gov.in/loginnew


Contact

ബന്ധപ്പെടാം

1800 425 1803


9.30am - 6pm

ഈമെയിലിൽ ബന്ധപ്പെടുക

ssannadhasena@gmail.com


മേൽവിലാസം

ഡയറക്ടർ, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്,

മൂന്നാം നില, അനെർട്ട്,

ലോ കോളേജ് റോഡ്,

വികാസ് ഭവൻ പി ഒ,

തിരുവനന്തപുരം - 695033

Post a Comment

Previous Post Next Post

Advertisements