സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സൗദിയിലേക്ക് പുതിയ തൊഴിൽ വിസകളിലും വിസിറ്റിംഗ് വിസകളിലും പോകുന്ന നിരവധി പേർ യാത്ര പുറപ്പെടുന്നതിനു മുംബും യാത്രക്കിടയിലും പുലർത്തേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ച് ദിവസവും മെസ്സേജുകൾ അയക്കുന്നുണ്ട്.

നേരത്തെ ഇത് സംബന്ധിച്ച് ഗൾഫ് മലയാളി വിശദമായി എഴുതിയിട്ടുണ്ടെങ്കിലും പല സുഹൃത്തുക്കളും ഇപ്പോഴും സംശയങ്ങൾ ഉയർത്തുന്നതിനാൽ പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ചെയ്യേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
 
ആദ്യമായി അറിയേണ്ട കാര്യം ഇഖാമയുള്ളവർക്ക് ചെയ്യേണ്ടത് പോലെ ആരോഗ്യ മന്ത്രാലയത്തിലെ രെജിസ്റ്റ്രേഷനോ തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസോ ഒന്നും പുതിയ തൊഴിൽ വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കും പുതിയ ഫാമിലി വിസക്കാർക്കും ആവശ്യമില്ല എന്നതാണ്.

സൗദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് അതിൻ്റെ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതുക എന്നതാണു പ്രധാനം.

രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞായിരിക്കണം സൗദിയിലേക്ക് പ്രവേശിക്കേണ്ടത്.
 
സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റ് ഔട്ട് എടുത്ത് കയ്യിൽ സൂക്ഷിക്കുക.

തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്ത് വെക്കുക. രെജിസ്റ്റർ ചെയ്യേണ്ടതില്ല. രെജിസ്റ്റ്രേഷൻ സൗദിയിൽ ഇറങ്ങിയ ശേഷം ചെയ്താൽ മതി.

സൗദിയിലേക്ക് പുറപ്പെടുന്നതിനു മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റ് കയ്യിൽ കരുതുക എന്നിവയാണ് വാക്സിൻ എടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരുമെല്ലാം സ്വീകരിക്കേണ്ട നടപടികൾ.
 
അതേ സമയം വാക്സിൻ സ്വീകരിക്കാത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും (18 വയസ്സിനു മുകളിൽ ഉള്ളവർ) ഏതെങ്കിലും ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്ത് ശേഷം സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റെടുത്തായിരിക്കണം സൗദിയിൽ പ്രവേശിക്കേണ്ടത്.

Post a Comment

Previous Post Next Post

 



Advertisements