പ്രവാസികള്‍ക്ക് ആശ്വാസം:കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി

പ്രവാസികള്‍ക്ക് ആശ്വാസം:കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി

കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്.
അഹമ്മദാബാദിലേക്ക് 350 ദിര്‍ഹവും കോയമ്പത്തൂരിലേക്ക് 398 ദിര്‍ഹവും ബെംഗളുരുവിലേക്ക് 450 ദിര്‍ഹവും ഗോവയിലേക്ക് 600 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

Advertisements