അഡ്നോക്കിന്റെ അമ്പതാം വാർഷിക ഓഫർ എന്ന് പ്രചരിക്കിന്ന മെസേജിന്റെ സത്യാവസ്ഥ

അഡ്നോക്കിന്റെ അമ്പതാം വാർഷിക ഓഫർ എന്ന് പ്രചരിക്കിന്ന മെസേജിന്റെ സത്യാവസ്ഥ

ഇപ്പോൾ വ്യാപകമായി വാട്ട്സപ്പ് വഴി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു മെസേജ് ആണ് അബൂദാബി നാഷണൽ ഓയിൽ കമ്പനി അഥവാ അഡ്നോക്കിന്റെ അമ്പതാം വാർഷിക ആഘോഷമായി സമ്മാനങ്ങൾ ലഭിക്കുന്നു എന്ന്! ഇത് തീർത്തും വ്യാജമാണ്. അതിൽ നൽകിയിരിക്കുന്നത് ഒരു പ്രൈവറ്റ് വെബ് പേജിന്റെ ലിങ്ക് ആണ്! അതിലേക്ക് പ്രവേശിച്ചാൽ താഴെ ചിത്രത്തിൽ കാണിക്കുന്ന പോലെ വെറും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം! 
അത് തെറ്റിയാലും ശരിയായാലും സമ്മാനം കിട്ടാനുള്ള അടുത്ത പേജ് വരും! അതിൽ നമുക്ക് ക്യാഷ് പ്രൈസ് അടിച്ചെന്നും കിട്ടാൻ 20 പേർക്ക്/5 ഗ്രൂപ്പിൽ ഈ മെസേജ് ഷെയർ ചെയ്യണമെന്നുമാണ് പറയുന്നത്. ഇങ്ങനെ ചെയ്താലോ? ഒന്നും കിട്ടില്ല എന്ന് മാത്രമല്ല മറ്റൊരു സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും! അവിടെ നിന്ന് മറ്റൊന്നിലേക്ക് ... അങ്ങനെ തുടരും.മാത്രമല്ല ഈ സമയത്തൊക്കെ അവരുടെ നോട്ടിഫിക്കേഷൻ നമുക്ക് ലഭിക്കണോ എന്ന ഒരു ചോദ്യവും! പലപ്പോഴും നാം "Allow' കൊടുക്കും! ഇതോടെ അവർ ആഗ്രഹിച്ച കാര്യം നടന്നു. ഇതിന് ശേഷം എന്നും നമുക്ക് പല മോശം ടൈപ്പ് പരസ്യങ്ങൾ& ആർട്ടിക്കിളുകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കും!കൂടാതെ വൈറസുകളും!  ഇതാണ് സത്യത്തിൽ ഈ ഓഫർ കൊണ്ട് നമുക്ക് ലഭിക്കുന്ന ദുരന്തം. അത് കൊണ്ട് ഇത്തരം മെസേജുകൾ കാണുമ്പോൾ ആദ്യമേ തള്ളുക. ശരിയായാലൊ എന്ന് തോന്നുന്നെങ്കിൽ ഓഫർ നൽകുന്ന ടീമിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്& മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നോക്കുക. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ലുലുവിന്റെ പേരിൽ ഇതേ പോലെ ഓഫർ മെസേജ് വന്നിരുന്നു. ലുലുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നോക്കിയാൽ അത് ഫേക്ക് ആണെന്ന് സമർത്ഥിക്കുന്ന ലുലുവിന്റെ തന്നെ വീഡിയോ കാണാം.

Post a Comment

أحدث أقدم

 



Advertisements