ഗ്യാസ് ബുക്ക് ചെയ്യാൻ പുതിയ രീതി – വാട്സപ്പിൽ വഴി ഇനി ഗ്യാസ് ബുക്ക് ചെയ്യാം

ഗ്യാസ് ബുക്ക് ചെയ്യാൻ പുതിയ രീതി – വാട്സപ്പിൽ വഴി ഇനി ഗ്യാസ് ബുക്ക് ചെയ്യാം

ഇന്ന് പാചകവാതക സിലിണ്ടറുകൾ അഥവാ ഗ്യാസ് ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. പണ്ടുകാലങ്ങളിൽ എല്ലാവരും വിറക് അടുപ്പുകൾ ആണ് പ്രധാനമായും പാചകത്തിനായി ഉപയോഗിച്ചിരുന്നത് എങ്കിൽ, ഇന്ന് എല്ലാവർക്കും തിരക്കേറിയ ജീവിതം ആയതുകൊണ്ട് തന്നെ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചുകൊണ്ടുള്ള പാചക ത്തിലേക്ക് മാറിയിരിക്കുന്നു. പലപ്പോഴും ഏജൻസികളിൽ നേരിട്ട് വിളിച്ച് ആയിരിക്കും നമ്മൾ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത്. എന്നാൽ ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ഇനി നിങ്ങൾക്കും നിമിഷങ്ങൾക്കുള്ളിൽ ഗ്യാസ് ബുക്ക് ചെയ്യാവുന്നതാണ്.


ഇത്തരത്തിൽ വാട്സാപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം നിലവിൽ ഭാരത് ഗ്യാസ് മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ ഭാവിയിൽ മറ്റ് പാചകവാതക കമ്പനികളും ഈ ഒരു രീതി കൊണ്ടു വരുന്നതായിരിക്കും.ഭാരത് ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് വാട്സാപ്പ് വഴി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി +91 1800 22 43 44 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പ് വഴി മെസ്സേജ് അയക്കുക. അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് മെസ്സേജ് ചെയ്യാവുന്നതാണ്  (wa.me/911800224344)


ഭാരത് ഗ്യാസിന്റെ വെരിഫൈ ചെയ്ത വാട്സ്ആപ്പ് നമ്പർ ആണ് മുകളിൽ നൽകിയിട്ടുള്ളത്. നിങ്ങൾ ഒരു മെസ്സേജ് അയക്കുമ്പോൾ തന്നെ തിരിച്ച് റിപ്ലൈ ലഭിക്കുന്നതായിരിക്കും. ഗ്യാസ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഒരു മെസ്സേജ് ആയിരിക്കും ഇത്തരത്തിൽ റിപ്ലൈ ലഭിക്കുക. സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി ‘1’ എന്ന് ടൈപ്പ് ചെയ്യുകയോ, അതല്ല എങ്കിൽ ‘BOOK’ എന്ന് ടൈപ്പ് ചെയ്ത് നൽകുകയോ ആണ് വേണ്ടത്.


എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ഗ്യാസ് സിലിണ്ടർ എടുക്കുന്ന സമയത്ത് ഏജൻസിയിൽ നൽകിയിട്ടുള്ള അതേ നമ്പർ ഉപയോഗിച്ചു കൊണ്ട് തന്നെ വേണം വാട്സ്ആപ്പ് മുഖേനെ ഗ്യാസ് ബുക്ക് ചെയ്യാൻ. ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ പെയ്മെന്റ് നടത്തുന്നതിന് ആവശ്യമായ ഒരു ലിങ്ക് അവർ നിങ്ങൾക്ക് അയച്ചു തരുന്നതാണ്.


 അതുപയോഗിച്ച് ഓൺലൈൻ വഴിയോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ പെയ്മെന്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഇനി വളരെ എളുപ്പം നിങ്ങൾക്കും നിമിഷങ്ങൾക്കുള്ളിൽ വാട്സാപ്പ് വഴി ഭാരത് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് എത്താൻ വേണ്ടി താഴെ കാണുന്ന ഷെയർ ബട്ടൺ അമർത്തുക …

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆